Image

മഞ്ജുവും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള പ്രശ്‌നം വ്യക്തിപരം, ആവശ്യപ്പെട്ടാല്‍ ഇടപെട്ടേനെയെന്നും ജോയ് മാത്യു

Published on 23 October, 2019
മഞ്ജുവും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള പ്രശ്‌നം വ്യക്തിപരം, ആവശ്യപ്പെട്ടാല്‍ ഇടപെട്ടേനെയെന്നും ജോയ് മാത്യു


കോഴിക്കോട്: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി വ്യക്തിപരമെന്ന് നടന്‍ മജായ് മാത്യൂ. അവര്‍ തമ്മിലുള്ള പ്രശ്‌നം അവര്‍ തന്നെ ഇടപെട്ട് തീര്‍ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ തന്നോട് ഇവരില്‍ ആരെങ്കിലും പരാതി പറഞ്ഞിരുന്നുവെങ്കില്‍ ഇടപെട്ടേനെയെന്നും ജോയ് മാത്യൂ കോഴിക്കോട് പറഞ്ഞു.

ഗ്ലാമറിന്റെ ലോകമാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമാ ലോകത്തെ പരാതികള്‍ക്ക് പല കാരണങ്ങളുമുണ്ടാകാം. ചില പരാതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടും. ചില പരാതികള്‍ മാനസികരോഗം കൊണ്ടും, ചില പരാതികള്‍ വാര്‍ത്തകള്‍ക്ക് വേണ്ടിയുമാണെന്നും ജോയ് മാത്യൂ പറഞ്ഞു. നവമാധ്യമങ്ങള്‍ വന്ന ശേഷം ഇത്തരം വാര്‍ത്തകള്‍ക്ക്  വലിയ പ്രാധാന്യം കിട്ടുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. 

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക