തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങളാണ് ശക്തമായ മഴയ്ക്ക് കാരണം.
അറബിക്കടിലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് പോയേക്കുമെന്നാണ് വിവരം. എന്നാല്‍ അതിന് ശേഷം അത് ഇന്ത്യയിലേക്ക് തന്നെ തിരിച്ച് വരും. എന്നാല്‍ ശക്തി കുറവായിരിക്കും.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് ആന്ധ്രാ തമിഴ്‌നാട് സംസ്ഥാനങ്ങളിലൊന്നിലേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം