Image

ആര്‍ത്തവത്തിന്റെ പേരില്‍ ദൈവത്തിനു മുന്‍പില്‍ സ്ത്രീകളെ അശുദ്ധരാക്കുന്നത് നീതിയല്ല: മന്ത്രി

Published on 23 October, 2019
ആര്‍ത്തവത്തിന്റെ പേരില്‍ ദൈവത്തിനു മുന്‍പില്‍ സ്ത്രീകളെ അശുദ്ധരാക്കുന്നത് നീതിയല്ല: മന്ത്രി
കോഴിക്കോട് : ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ദൈവത്തിനു മുന്നില്‍ അശുദ്ധരാക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും ഇതിനു പകരം ശാസ്ത്ര ബോധം വളര്‍ത്തിയെടുക്കണമെന്നും മന്ത്രി കെ.കെ.ശൈലജ. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടത്തിയ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കോഴിക്കോട്ടെ ജെന്‍ഡര്‍ പാര്‍ക്ക് സ്ത്രീകളുടെ മുന്നേറ്റത്തിനുള്ള കേന്ദ്രമായി മാറും. സ്ത്രീ സംരംഭകര്‍ക്കുള്ള ഇന്‍ക്യുബേഷന്‍ കേന്ദ്രം, വില്‍പനകേന്ദ്രം തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഒരുക്കുമെന്നു മന്ത്രി വിശദീകരിച്ചു. യുഎന്‍ വനിതാവിഭാഗം ദക്ഷിണേഷ്യയിലെ അവരുടെ കേന്ദ്രമായി ജെന്‍ഡര്‍ പാര്‍ക്ക് തിരഞ്ഞെടുത്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. പുരുഷന്‍ കടലുണ്ടി എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക