Image

മോഷണശ്രമം 7 സെക്കന്‍ഡിനകം അറിയാം, പുതിയ സംവിധാനം ഉടന്‍ വരുന്നു

Published on 23 October, 2019
മോഷണശ്രമം 7 സെക്കന്‍ഡിനകം അറിയാം, പുതിയ സംവിധാനം ഉടന്‍ വരുന്നു
തിരുവനന്തപുരം: മോഷണശ്രമം തല്‍സമയം കണ്ടെത്താന്‍ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ (സിഐഎംഎസ്) പ്രദര്‍ശനം കോട്ടയത്ത് നടന്നു. സിഐഎംഎസ് സജ്ജമാക്കിയ സ്ഥാപനങ്ങളില്‍ എവിടെ മോഷണശ്രമം നടന്നാലും 3 മുതല്‍ 7 വരെ സെക്കന്‍ഡിനകം പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പും വിഡിയോ ദൃശ്യവും ലഭിക്കും.

ബാങ്ക്, വ്യാപാര സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, വീടുകള്‍, എടിഎമ്മുകള്‍ എന്നിങ്ങനെ എവിടെയും ഈ സംവിധാനം ഏര്‍പ്പെടുത്താം. ഈ സംവിധാനമുളള സ്ഥലങ്ങളില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നാല്‍ നിരീക്ഷണ ക്യാമറകളും സെന്‍സറുകളും ഉടന്‍ പ്രവര്‍ത്തിക്കും. അവിടെയുളള കണ്‍ട്രോള്‍ പാനല്‍ വഴിയാണു ദൃശ്യങ്ങള്‍ പൊലീസ് ആസ്ഥാനത്ത് എത്തുന്നത്. തുടര്‍ന്നു ബന്ധപ്പെട്ട ജില്ലയിലെ പ്രാദേശിക കണ്‍ട്രോള്‍ റൂമിലും പൊലീസ് സ്റ്റേഷനിലും സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ഫോണ്‍ നമ്പര്‍ അടക്കമുള്ള

സ്ഥാപന ഉടമയ്ക്കും മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. കെല്‍ട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കണ്‍ട്രോള്‍ റൂമില്‍ നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. 3 ഷിഫ്റ്റുകളിലാണ് എസ്‌ഐമാരുടെ സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഫീസ് നല്‍കി സംവിധാനം സ്ഥാപിക്കാം സുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കു നിശ്ചിത ഫീസ് നല്‍കി ഇതു സ്ഥാപിക്കാം. സൈബര്‍ ഹാക്കിങ് നടത്താന്‍ പറ്റാത്ത തരത്തിലാണു സംവിധാനം. ഏതെങ്കിലും ക്യാമറയോ സെന്‍സറോ പ്രവര്‍ത്തനരഹിതമായാല്‍ അപ്പോള്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ അറിയാം.

ഗാലക്‌സോണ്‍ ഇന്റര്‍നാഷനല്‍ സ്ഥാപനവുമായി സഹകരിച്ചാണു കെല്‍ട്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കേരളപ്പിറവി ദിനത്തില്‍ തുടക്കം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ രാജ്യത്ത് ആദ്യമായാണ് സിഐഎംഎസ് ഏര്‍പ്പെടുത്തുന്നത്. മലേഷ്യയിലും ദുബായിലും ഈ സംവിധാനം ഉണ്ട്. അതു നേരിട്ടു മനസ്സിലാക്കിയാണ് കേരളത്തിലും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളപ്പിറവി ദിനത്തില്‍
ഉദ്ഘാടനം നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക