Image

കിഷോര്‍ പാണ്ടികശാലയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 23 October, 2019
കിഷോര്‍ പാണ്ടികശാലയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
കാനഡയിലെ മലയാളികളുടെ പ്രിയങ്കരനും ടോരോന്റൊയിലെ പ്രമുഖ സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ ശ്രീ കിഷോര്‍ പാണ്ടികശാല  ടോരോന്‌ടോയില്‍ അന്തരിച്ചു.

ഫൊക്കാനയുടെ വളരെ കാലമായുള്ള   ഡെലിഗേറ്റും, ടൊറാന്റോ മാലയാളീ അസോസിയേഷന്റെയും, ബ്രാംപ്റ്റന്‍ മലയാളീ അസോസിയേഷന്റെയും സജീവ പ്രവര്‍ത്തകനും  ആയിരുന്ന കിഷോര്‍ പാണ്ടികശാല യുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ സെക്രട്ടറി ടോമി കോക്കാട്ട്, എക്‌സി. കമ്മിറ്റി, നാഷണല്‍ കമ്മിറ്റി  എന്നിവര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.

പൊതുദര്‍ശനം:ബുധനാഴ്ച  ഒക്ടോ. 23  , വൈകിട്ട്  3  മുതല്‍ 5  വരെയും, 6 മുതല്‍ 9.30 വരെയും.  : അജാക്‌സ് ക്രെമറ്റോറിയം ആന്‍ഡ് വിസിറ്റേഷന്‍ സെന്റര്‍ (Ajax Crematorium and visitation cetnre),384 Finley Ave, Ajax, ON L1S 2E3)

സംസ്കാര ശുശ്രൂഷ : വ്യാഴഴ്ച   ഒക്ടോ. 24 രാവിലെ     10.30 നും 12.30 നും ഇടയില്‍ സംസ്കാര ശുശ്രൂഷയും  ക്രിമേഷനും.

ഫൊക്കാനയുടെ സെക്രട്ടറി  ടോമി കോക്കാട്ട്, ട്രസ്റ്റി ബോര്‍ഡ് മെമ്പറും മുന്‍ ഫൊക്കന പ്രസിഡന്റും ആയ  ജോണ്‍ പി ജോണ്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പറും ബ്രാംപ്റ്റന്‍ മലയാളീ അസോസിയേഷന്റെ പ്രസിഡന്റും ആയ കുര്യന്‍ പ്രക്കാനം, റീജണല്‍ വൈസ് പ്രസിഡന്റ് ബൈജുമോന്‍ ജോര്‍ജ്, ഫൊക്കാന മുന്‍ ട്രഷര്‍ സണ്ണി ജോസഫ്  എന്നിവരും ഒരു അനുശോചന സന്ദേശത്തില്‍ അഗാധ ദുഃഖം രേഖപെടുത്തുന്നതിനോടൊപ്പം പരേതന്റെ അന്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക