Image

കഷ്ടമാണെന്നേ പറയാനുള്ളു! (തനൂജ ഭട്ടതിരി)

Published on 23 October, 2019
കഷ്ടമാണെന്നേ പറയാനുള്ളു! (തനൂജ ഭട്ടതിരി)
കൗമാര പ്രായക്കാരനൊന്നുമല്ലല്ലോ ശ്രീകുമാര്‍ മേനോന്‍. അച്ഛനായാലും അമ്മയായാലും ഭാര്യയായാലും മക്കളായാലും കാമുകീകാമുകനായാലും സുഹൃത്തുക്കളായാലും നിയമപരമായി ഒരു നടപടിയെടുത്താല്‍ അതിന് അതേ രീതിയിലാണ് മറുപടി പറയേണ്ടത്.

ശ്രീകുമാര്‍ എഴുതിയ കത്ത് നല്ലതാണ്. അത് പക്ഷേ മഞ്ജു വിന് നേരിട്ടു കൊടുക്കാമായിരുന്നു

ഒരു പൊതുവിടത്തില്‍ നീ, അവള്‍ എന്ന പ്രയോഗവും, മരിച്ചു പോയ അച്ഛന്‍ പറഞ്ഞ കാര്യവും, ഇപ്പോള്‍ അമ്മ പറഞ്ഞകാര്യമൊക്കെ പറഞ്ഞ് ,സിനിമാ തിരക്കഥ പോലെ കത്തെഴുതിയത് മജ്ഞുവിനെതിരെ കുറേയേറെ പേരെ തിരിച്ചു വിടാനാണ്.

വൈകാരികമായി കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അനുകമ്പയും പിന്തുണയും ലഭിക്കുമെന്നറിയാവുന്നതു കൊണ്ടാണ് ഈ കളി ശ്രീകുമാര്‍ മേനോന്‍ നടത്തിയത്.

കഴിഞ്ഞ കാല ജീവിതത്തില്‍ മന്‍ജുവിനുണ്ടായ പ്രശ്‌നങ്ങളെ ഒക്കെ സമൂഹത്തിലേക്ക് ഉണര്‍ത്തി വിട്ട് ,ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ള മന്‍ജു ഇതിലും തെറ്റുകാരിയായിരിക്കും എന്നുതോന്നിക്കാനുള്ള പാഴ് ശ്രമം!

ഒരു പ്രശ്‌നം രണ്ടു പേര്‍ക്കിടയിലുണ്ടായാല്‍ ആരും ആദ്യം വക്കീലിന്റെ അടുക്കലേക്കോടില്ല .ഈ കത്തില്‍ പറഞ്ഞകാര്യങ്ങള്‍ സത്യമാണെങ്കില്‍ തന്നെ നേരിട്ടതൊക്കെ പറഞ്ഞിട്ടുണ്ടാവണം. അപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ അത് പറയേണ്ട കാര്യമില്ല. ഇനി നേരിട്ടു പറഞ്ഞിട്ടില്ലെങ്കില്‍ അത് പറയേണ്ട ഇടമിതല്ല .

രണ്ടാം വരവ് മന്‍ജുവിന്റെ ,ഗംഭീരമായതില്‍ ശ്രീകുമാറിന് അഭിമാനിക്കാം.!. പക്ഷേ അഭിനയത്തില്‍ എമ്പണ്ടേ കഴിവു തെളിയിച്ച മന്‍ജു ആ കാരണം കൊണ്ട് ജീവിത കാലം മുഴുവന്‍ ശ്രീകുമാറിന്റെ അടിമയായിരിക്കുമെന്ന് വിചാരിച്ചെങ്കില്‍ തെറ്റി.

ഒരു സ്ത്രീ ഈ ജീവിത സാഹചര്യത്തില്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തെങ്കില്‍ അതിനുതക്കതായ കാരണം കാണും.

ആത്മാഭിമാനത്തേക്കാള്‍ വലുതല്ല സത്‌പേര് എന്ന് തിരിച്ചറിയുന്ന സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങളെ മന്‍ജൂ ഈ വിഷയത്തില്‍ ചെയ്തിട്ടുള്ളു.

സ്വന്തം ഫേസ്ബുക്ക് പേജില്‍ അവരവര്‍ക്കിഷ്ടമുള്ളത് എഴുതാം. പക്ഷേ നിയമപരമായി മന്‍ജു മുന്നോട്ട് പോകുമ്പാള്‍ അതിനൊന്നും ഉത്തരം പറയാതെ സങ്കടഭാണ്ഡം തുറന്നു വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുന്നത് വളരെ നാണം കെട്ട കാര്യമായിപ്പോയി.

അടുത്ത സുഹൃത്തുക്കളുമായും നേരിട്ടും ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നോക്കുകയോ അല്ലെങ്കില്‍ മന്‍ജുവിന്റെ പരാതിയിലെ അര്‍ത്ഥശൂന്യത തെളിയിക്കുകയോ ആണ് ചെയ്യേണ്ടത്.

ഇത്രയേറെ ജീവിതത്തില്‍ നേരിട്ടിട്ടുള്ള മന്‍ജു കുറേ കാശിനോ പേരിനോ സ്വത്തിനോ വേണ്ടി ചുമ്മാ ഒരു രസത്തിന് ഒരു പരാതികൊടുക്കമെന്ന് വിചാരിക്കാനാവില്ല.

വൈകാരികമായി മനസ്സ് തളര്‍ത്തി , സ്വന്തം ലക്ഷ്യത്തിലേക്ക് നീങ്ങുന്നവര്‍ ഒന്നറിയേണ്ടതുണ്ട്. സത്യം കൂടെയുണ്ടെങ്കില്‍ ആരുടെ മുന്നിലും ആരും തലകുനിക്കേണ്ടി വരില്ല.!
കഷ്ടമാണെന്നേ പറയാനുള്ളു! (തനൂജ ഭട്ടതിരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക