Image

അയ്യപ്പനും കോശിയും: ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

Published on 23 October, 2019
അയ്യപ്പനും കോശിയും: ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

പ്രഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ചു. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. പ്രഥ്വിരാജും, സച്ചിയും ഒരുമിച്ചുള്ള സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്.


അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീതം സംവിധായകന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക