Image

കത്രീനയുടെ സ്വപ്നത്തിന് പിന്തുണയുമായി തിരക്കുകള്‍ മാറ്റിവച്ച്‌ നയന്‍താര പറന്നെത്തി

Published on 23 October, 2019
കത്രീനയുടെ സ്വപ്നത്തിന് പിന്തുണയുമായി തിരക്കുകള്‍ മാറ്റിവച്ച്‌ നയന്‍താര പറന്നെത്തി

കത്രീനയ്ക്കായി സിനിമാ തിരക്കുകള്‍ മാറ്റിവച്ച്‌ നയന്‍താര മുംബയിലെത്തി. കേയ് ബ്യൂട്ടി ബ്രാന്‍ഡുമായി ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് കത്രീന. ഇതിന്റെ പ്രമോഷന്റെ ഭാഗമായാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തിയത്. സൈന നെഹ്‌വാള്‍,​ സന തമ്ബി രാജകുമാരി എന്നിവരും ഇതിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഒന്നിച്ചിരുന്നു.


ഓണ്‍ലൈന്‍ ബ്യീട്ടിസൈറ്റായ നൈകയുമായി ചേര്‍ന്നാണ് താരം ഇത് ആരംഭിച്ചിരിക്കുന്നത്. തന്റെ രണ്ട് വര്‍ഷത്തെ സ്വപ്നമായിരുന്ന സംരഭത്തിന്റെ പ്രമോഷനായെത്തിയ നയന്‍താരയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി പറയാനും കത്രീന മറന്നില്ല. 'തന്റെ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും കേയ് ബ്യൂട്ടി ക്യാപയിനിന്റെ ഭാഗമായി മുംബയ് വരെ വന്ന തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഒരുപാടൊരുപാട് നന്ദി'- താരം കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക