Image

യൂറോപ്യന്‍ ശൈലിയില്‍ ഡല്‍ഹിയിലെ റോഡുകള്‍ പുനര്‍നിര്‍മിക്കും: അരവിന്ദ് കെജ്രിവാള്‍

Published on 23 October, 2019
യൂറോപ്യന്‍ ശൈലിയില്‍ ഡല്‍ഹിയിലെ റോഡുകള്‍ പുനര്‍നിര്‍മിക്കും: അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: യൂറോപ്യന്‍ ശൈലിയില്‍ ഡല്‍ഹിയിലെ റോഡുകള്‍ പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളാകും പുനര്‍നിര്‍മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.


പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തിയതായും കെജ്രിവാള്‍ അറിയിച്ചു.ആദ്യഘട്ടത്തിനായി 45 കിലോമീറ്റര്‍ വീതം നീളമുള്ള ഒമ്ബത് റോഡുകളാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 1260 കിലോമീറ്റര്‍ റോഡുകളാണ് ഉള്ളത്. ഇതിന്റെ ഭാഗമായി റോഡുകളിലെ ഇടുങ്ങിയ ഭാഗങ്ങളും പൂര്‍ണമായി നീക്കം ചെയ്യും.


എഐഐഎംഎസ്സില്‍ നിന്നും ആശ്രാമിലേക്ക് പോകുന്ന റോഡ്, വികാസ് മാര്‍ഗ്, മായാപുരിയിസ് നിന്നും മോത്തി ബാഗിലേക്ക് പോകുന്ന റോഡ്, വസീറാബാദ് ഡിപ്പോയില്‍ നിന്നും രിതാലയിലേക്ക് പോകുന്ന റോഡ്, ബ്രിട്ടാനിയ ചൗക്കില്‍ നിന്നും വെസ്റ്റ് എന്‍ക്ലേവിലേക്ക് പോകുന്ന റോഡ്, ശിവദാസ്പുരിയില്‍ നിന്നും പട്ടേല്‍ മാര്‍ഗിലേക്ക് പോകുന്ന റോഡ്, നര്‍വാണ റോഡ്, അംബേദ്കര്‍ മാര്‍ഗില്‍ നിന്നും ഡിഫന്‍സ് കോളനിയിലേക്ക് പോകുന്ന റോഡ്, നിഗംബോധില്‍ നിന്നും മാഗസിന്‍ റോഡിലേക്കുള്ള വഴി എന്നിവയാണ് തുടക്കത്തില്‍ യൂറോപ്യന്‍ ശൈലിയിലേക്ക് മാറ്റുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക