Image

കൊട്ടാരക്കരയിലെ വെള്ളക്കെട്ട്; മന്ത്രിക്ക് എം.എല്‍.എ. കത്ത് നല്‍കി

Published on 23 October, 2019
കൊട്ടാരക്കരയിലെ വെള്ളക്കെട്ട്; മന്ത്രിക്ക് എം.എല്‍.എ. കത്ത് നല്‍കി

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് മന്ത്രിക്ക് അയിഷാ പോറ്റി എം.എല്‍.എ. കത്ത് നല്‍കി. കെ.എസ്.ടി.പി. സുരക്ഷാ ഇടനാഴി നിര്‍മാണങ്ങളിലെ വീഴ്ച പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ മന്ത്രിക്ക് കത്ത് നല്‍കിയത്.


എം.സി.റോഡ് സുരക്ഷിതമാക്കാന്‍ കോടികള്‍ ചെലവഴിച്ച്‌ കെ.എസ്.ടി.പി. നടത്തുന്ന നിര്‍മാണങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന് കത്തില്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. പ്രളയകാലത്തുപോലും മുങ്ങിയിട്ടില്ലാത്ത കൊട്ടാരക്കര പുലമണില്‍ എം.സി.റോഡ് ഒരു ദിവസത്തെ മഴയില്‍ മുങ്ങാന്‍ കാരണമെന്തെന്നതിനെക്കുറിച്ച്‌ പരിശോധിക്കണം. റോഡിന്റെ ഗുണഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും വലിയ കഷ്ടനഷ്ടങ്ങളാണ് ഇതിലൂടെ ഉണ്ടായത്. അപാകങ്ങള്‍ പരിശോധിച്ച്‌ വേണ്ട നടപടികള്‍ എടുക്കണം. അടുത്ത മഴയിലും കൊട്ടാരക്കരയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും എം.എല്‍.എ. കത്തില്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക