Image

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ നവ്യാനുഭവമായി

ജീമോൻ റാന്നി Published on 23 October, 2019
എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ നവ്യാനുഭവമായി

ന്യൂ യോര്‍ക്ക്: സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ  ആഭിമുഖ്യത്തിലുള്ള വാര്‍ഷിക ഫെലോഷിപ് ഡിന്നര്‍ വിഭിന്നമായ ഒരു അനുഭവമായിരുന്നു. ഒക്ടോബര് മാസം 20 തീയതി ഞായറാഴ്ച്ച വൈകുന്നേരം 5:30നു ജെറീക്കോ ടേണ്‍പയ്ക്കിലുള്ള  'കൊട്ടിലിയന്‍ റെസ്‌റ്റോറന്റില്‍' വെച്ച് നടത്തപ്പെട്ട ഈ കൂടിവരവില്‍ ന്യൂയോര്‍ക്കിലെ വിവിധ മലയാളി െ്രെകസ്തവ സഭകളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു. കാലവര്‍ഷത്തിന്റെ അസൗകര്യമുണ്ടായിട്ടും ധാരാളം പേര്‍ ആവേശത്തോടെ പങ്കെടുത്തുവെന്നത് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

വൈസ് പ്രസിഡന്റ് റവ . ജോസ് കെ. ഇടിക്കുള യുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഈ ഒത്തുചേരലിനു പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് സ്വാഗതം ആശംസിച്ചു. ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി അനുഗ്രഹ പ്രഭാഷണം നല്‍കി. മുഖ്യാതിഥി ന്യൂയോര്‍ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട്  പ്രശസ്തി പത്രം നല്‍കി സംഘടനയെ ആദരിച്ചു. ഓയിസ്റ്റര്‍ ബേ ടൗണ്‍ ക്ലാര്‍ക്ക് ശ്രീ. ജിം ആള്‍ട്ടഡോണ, സെനറ്റര്‍സ് ഡിസ്ട്രിക്ട് ഡയറക്ടര്‍ ശ്രീ. മാര്‍ക്ക് കെന്നഡി എന്നിവരും ആശംസകള്‍ അറിയിച്ചു. ശ്രീ. ഷാജി പീറ്റര്‍, കുമാരി. സാറാ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 'ഷാരോണ്‍ വോയിസ്' മനോഹരങ്ങളായ ഗാനങ്ങള്‍ പാടി സദസ്സിനെ കൈയ്യിലെടുത്തു. വിഭവ സമൃദ്ധമായ സദ്യയായിരുന്നു ഒരുക്കിയിരുന്നത്, പരസ്പരം പരിചയം പുതുക്കുന്നതിനും പഴയ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും ഈ കൂട്ടായ്മ ഒരു വേദിയായി മാറി.

കണ്‍വീനര്‍ ശ്രീ. റോയ് ഓ. ബേബി കൃതജ്ഞത രേഖപ്പെടുത്തി. മിസ്. ലീസ ജോര്‍ജ് മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. ഫാ . ജോര്‍ജ്  മാത്യു , (സെന്റ്  ബസേലിയോസ്  ഓര്‍ത്തഡോക്ള്‍സ്  ചര്‍ച്ച്), റവ . പി.എം. തോമസ്, റവ. സജിത് തോമസ് ജോണ്‍ (ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമാ ചര്‍ച്ച്)  എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ പ്രോഗ്രാമില്‍ നിന്നും ലഭിക്കുന്നതില്‍ ഒരു വിഹിതം  എക്യൂമെനിക്കല്‍ ഫെഡറേഷന്റെ  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവക്കുന്നതായിരിക്കും എന്നു കണ്‍വീനര്‍ ശ്രീ ഷാജി തോമസ് ജേക്കബ് അറിയിച്ചു

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ നവ്യാനുഭവമായിഎക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ നവ്യാനുഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക