ടൗണ്‍സ്വില്‍ : ടൗണ്‍സ്വില്‍ മലയാളി അസോസിയേഷനു (മാറ്റ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സല്‍ജന്‍ ജോണ്‍ കുന്നംകോട്ട് (പ്രസിഡന്റ്), നൈസ് ബെന്നി ( വൈസ് പ്രസിഡന്റ്), രാജേഷ് മാത്യു (സെക്രട്ടറി), റോജി തോമസ് (ജോയിന്റ് സെക്രട്ടറി), ലിനി രാജു (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുനില്‍ സ്കറിയ , ഷിംന ചാക്കോ , സിജീഷ് ജോസഫ് , മനു ഫിലിപ്പ് എന്നിവരേയും സ്റ്റുഡന്റ് റെപ്രസെന്റേറ്റീവായി റോള്‍ഡിന്‍ മാത്യുവിനെയും തെരഞ്ഞെടുത്തു.
ക്രാന്ബറൂക് ഹോളി സ്പിരിറ്റ് സെന്ററില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ മാറ്റ് പ്രസിഡന്റ് ജോണി മേച്ചേരിയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു മേനാച്ചേരിയില്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ലാലി കുരുവിള കണക്കും അവതരിപ്പിച്ചു.
റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്