Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍: സംസി കൊടുമണ്‍)

Published on 21 October, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍: സംസി കൊടുമണ്‍)
കാലുവളരുന്നോ കൈ വളരുന്നോ എന്നു നോക്കി വളര്‍ത്തിയതാ... ഇപ്പം കണ്ടില്ലെ... അമ്മ കരച്ചില്‍ നിര്‍ത്തിയിട്ടില്ല. ചീവീടുകള്‍  രാത്രിയുടെ സംഗീതം ആലപിക്കുന്നു.  ഉറക്കം വരുന്നില്ല. ദേഹത്തുകൂടി എന്തൊക്കയൊ ഇഴയുന്നു.  ലീല അവന്റെ ചിന്തകളില്‍ ചരല്‍ വാരിയെറിഞ്ഞുകൊണ്ടിരിക്കുന്നു. വല്ലാത്ത ഒരു ഭയം.  കാലിന്റെ തള്ളവിരലില്‍നിന്നും തുടങ്ങി തലയോളം എത്തുന്ന ഒരു പെരുപ്പ്.  പോലീസിന്റെ കയ്യില്‍ അകപ്പെട്ടാലുള്ള അവസ്ഥ....?  അരോ ദേഹത്തു തൊട്ടു വിളിക്കുന്നു. “”മോനെ ഇന്നാ ...ചോറ്”. നല്ല വിശപ്പുണ്ടെങ്കിലും വേണ്ടന്നു പറഞ്ഞു.  അമ്മ ഒന്നുകൂടി നിര്‍ബന്ധിച്ചപ്പോള്‍, ഇടം വലം നോക്കാതവന്‍ വാരിക്കഴിച്ചു.
   
നേരം വെളുത്തിട്ടും എല്ലാവരുടേയും മുഖത്ത് ഭയത്തിന്റെ ഓളം. അവന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ  സ്കൂളിലേക്ക് നടന്നു. “”സൂക്ഷിച്ചു നടക്കണം അവന്മാരുടെ വായിലെങ്ങും ചെന്നു കേറെരുത്”. അമ്മ ഒരു താക്കിതെന്നപോലെ വിളിച്ചു പറഞ്ഞു.  അയല്‍ക്കാരൊക്കെ ഒരു പുതിയ മനുഷ്യനെ എന്നപോലെ തന്നെ നോക്കുന്നു. അവന്‍ ആരേയും ശ്രദ്ധിച്ചില്ല. കൂസലില്ലാതെ നടന്നു. “എന്നാലും വാസുവിന്റെ മോന്‍....’ ആരൊക്കയോ പിറുപിറുക്കുന്നു. അവന്‍ തിരിഞ്ഞു നോക്കാതെ നടന്നു. സ്കൂളില്‍ കയറിയില്ല.  കുറെനേരം ചന്തയില്‍ കറങ്ങി കാഴ്ച്ചകള്‍ കണ്ടു.  പിന്നെ കടകളുടെ തിണ്ണയില്‍ ഇരുന്നു.  വല്ലാത്ത വിശപ്പ്.  ഇറങ്ങി നടന്നു. പൈലിച്ചായന്റെ റബര്‍ തോട്ടം നല്ല ഒളിത്താവളമാണന്നവനറിയാം.  അടുത്തെങ്ങും വീടുകളില്ല. ഒരു മല. അവന്റെ കണ്ണൂകള്‍ ചുറ്റും അന്വേഷിച്ചു. പുരയിടത്തിന്റെ അതിരില്‍ നില്‍ക്കുന്ന ആഞ്ഞിലിമരത്തില്‍ നിറയെ പഴുത്ത ആഞ്ഞിലിച്ചക്ക. മരക്കൊപ്പില്‍ ഇരുന്ന് വയറുനിറയെ തിന്നു. പിന്നെ സാവധാനം ഇറങ്ങി ഒരു പാറയില്‍ ഇരുന്നു.. 
  
രാവിലെ തന്നെ അച്ഛന്റെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും പാക്കുവെട്ടാന്‍ ഉപയോഗിക്കുന്ന മടക്ക് പിച്ചാത്തി എടുത്ത് എളിയില്‍ തിരുകിയിരുന്നു. ഒരു ധൈര്യത്തിനുവേണ്ടി ഇടക്കിടക്ക് ആ കത്തി തടവി അതവിടെയുണ്ട ന്നുറപ്പു വരുത്തി. ലീലയെ കാണുമ്പോഴൊക്കെ അവളെ ഒന്നു തൊടണമെന്ന് മനസ്സു കൊതിക്കുന്നു.  അവളുടെ നോട്ടം തന്റെ സാമിപ്യം കൊതിക്കുന്നപോലെ തന്നെ തലോടാറുണ്ട്.  അവളുടെ ശരീരം പ്രായത്തേക്കാള്‍ മുന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവള്‍ തന്റെ മനസ്സിനെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. അതു പ്രേമമായിരുന്നോ..?  എന്തായാലും പ്രായത്തില്‍ തന്നേക്കാള്‍ ഇളയവരായ കൂട്ടുകാര്‍ക്ക് മുന്നില്‍ താന്‍ അവളെ പ്രേമിച്ചു. പക്ഷേ.. ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങോട്ടാണോ പോകുന്നത്?  എന്തും വരട്ടെ അവന്‍ സ്വയം സമാധാനിച്ചു.
  
പെട്ടന്നാരോ പുറകില്‍ നിന്നും അവനെ അടിച്ചു. അടിയുടെ ശക്തിയാല്‍ അവന്‍ മുന്നോട്ടാഞ്ഞു. “”നിനക്ക് പെമ്പിള്ളാരുടെ കയ്യെപ്പിടിക്കണം അല്ലേടാ...’’  അവര്‍ മൂന്നുപേര്‍.  ലീലയുടെ മൂത്തങ്ങളയും മറ്റു രണ്ടുപേരും.  തലങ്ങും വിലങ്ങും അടി.  വേദനായാല്‍ അവന്‍ പുളഞ്ഞു. എന്നിട്ടും നിലവിളിച്ചില്ല. അവന്റെ കൈ കാലുകള്‍ വിറയ്ക്കുന്നു. ശരീരം വിറയ്ക്കാന്‍ തുടങ്ങി. അവനില്‍ കലി ആവേശിച്ചു.  എളിയില്‍ കരുതിയിരുന്ന കത്തി വലിച്ചെടുത്തു കുത്തി.  ഇടവും വലവും തുരുതുര æത്തി.  മൂന്നുപേരും താഴെ വീണു. അവന്‍ ഓടി.  അമ്പലത്തിന് പുറകിലുള്ള കാവില്‍ ഒളിച്ചു. സംഭവിച്ചതെല്ലാം  തിരിച്ചറുവുകളായി അവന്റെ തലയിലേയ്ക്കു വന്നപ്പോള്‍ അവന്‍ കരഞ്ഞു.  രാത്രി ഏറെ ഇരുട്ടുവോളം അവന്‍ അവിടെ ഇരുന്നു. അമ്മയുടെ മടിയില്‍ ഇരുന്നു കരയുന്ന ഒê കൊച്ചുകുട്ടിയാകണമെന്നവനാഗ്രഹിച്ചു.  അവന്‍ പതുങ്ങി പതുങ്ങി വീട്ടിലേയ്ക്ക് നടന്നു.  അമ്മ ഉമ്മറത്തിêന്നേങ്ങിയേങ്ങി കരയുന്നു.
  
“”രണ്ടു പ്രാവശ്യം പോലിസ്സിവിടെ നിന്നെത്തിരക്കി വന്നു. നീ എങ്ങോട്ടെങ്കിലും പൊíോ..’’ അവര്‍ തേങ്ങലുകള്‍ക്കിടയില്‍ പറഞ്ഞു. ചെങ്ങുന്നൂരുള്ള അമ്മാവന്റെ വീട്ടില്‍ ഒരൊളിത്താവളം അവര്‍ കൂട്ടായി അവനുവേണ്ടി തീരുമാനിച്ചു.  അച്ഛന്‍ ഒന്നും പറഞ്ഞില്ലെങ്കിലും അമ്മയുടേയും ചേച്ചിമാരുടേയും തീരുമാനത്തോട് എതിര്‍പ്പുപറഞ്ഞില്ല. അച്ഛന്റെ കണ്ണുകളില്‍ ഭയം ഇരമ്പുന്നുണ്ടായിരുന്നു.  ചോരപുരണ്ട  തുണികള്‍ മാറി, അമ്മ വിളമ്പിയ ചോറും കഴിച്ച്, അമ്മയുടെ സ്വകാര്യ സമ്പാദ്ധ്യം പോക്കറ്റിലിട്ട് അവന്‍ ഇêളിലേക്കിറങ്ങി. അമ്മ പുറകില്‍ പറയുന്നുണ്ടായിരുന്നു “ഇവിടെ നടന്നതൊന്നും ആരോടും പറയണ്ട  പിന്നെ സാവധാനം പറയാം.”  അവന്‍ തലയാട്ടി. അത് അമ്മ കണ്ടോ എന്തോ..

ആരും തന്നെ കാണുന്നില്ലന്നുറപ്പു വരുത്തി രാത്രിയുടെ മറപറ്റി അവന്‍ നടന്നു, ഭയത്തിന്റെ അഗ്നിനാളങ്ങള്‍ അവനെ നക്കിത്തുടíുന്നുണ്ടായിരുന്നു.  അമ്മാവന്റെ വീടിന് പകരം അവന്‍ റെയില്‍വേ സ്റ്റേഷനിലേç നടന്നു.  ആദ്യം വന്ന വടക്കോട്ടുള്ള വണ്ടിയില്‍ കയറി. മുന്നില്‍ ലക്ഷ്യങ്ങളൊìം ഇല്ലായിരുന്നു.  പണ്ടെ ങ്ങോ കണ്ട  ഒരു സിനിമയില്‍ നായകന്‍ കള്ളവണ്ടി കയറി ബോംബയില്‍ പോയി ധനികനാകുന്നത് ഓര്‍മ്മയിലേക്കിരമ്പി. ട്രെയിന്‍ ചൂളം വിളിച്ച് കാലത്തെ പുറകിലേയ്ക്കു തള്ളുന്നു. ആ പ്രയാണത്തില്‍ അവന്‍ എല്ലാം മറന്നു.  അമ്മ കൊടുത്ത പണം അധികം നീട്ടില്ല. അവന്‍ ദുരിതങ്ങളുമായി സന്ധിയിലായി.
 
ബോംബേ മറ്റനേകരെ തന്നിലേക്ക് സ്വീകരിച്ചതുപോലെ അവനേയും അവളിലേക്ക് ചേര്‍ത്തു. ചേരികളില്‍ അവന്‍ നീന്തി. അഴുക്ക് ചാലുകളെ അവന്‍ ഭയന്നില്ല. എന്തു പണിചെയ്യാനും അവന്‍ തയ്യാറായിരുന്നു. ക്രമേണ അവന്‍ നാടിനെ മറന്നു. ലീലയെ മറന്നു. പകരം ചേരികളിലെ വേശ്യകള്‍ അവന്റെ തോഴിമാരായി. എന്തു തൊഴിലും ചെയ്യും. നാളത്തേക്കൊന്നും കരുതിയില്ല.  പകയായിരുന്നു. ലീലയില്‍ തോന്നിയ സ്‌നേഹം കിട്ടുന്നിടത്തുനിന്നെല്ലം അനുഭവിക്കാëള്ള തൃഷ്ണ.  പക്ഷേ തൃപ്തി മാത്രം കിട്ടിയില്ല. കുത്തഴിഞ്ഞ ജീവിതത്തില്‍ ധാരാളം കൂട്ടുകാരെ കിട്ടി. നാളെക്കുറിച്ച് ചിന്തകളില്ലാതെ ഒരു പറവയെപ്പോലെ ജീവിച്ചു. അന്നോരു ദിവസം ചുവന്ന തെരുവിലെ ഒരു കൂട്ടുകാരിയോട് പത്തു രൂപയുടെ സുഖം വാങ്ങാന്‍ പോയതായിരുന്നു. പക്ഷേ വിലയുറപ്പിക്കുന്നതിനിടയില്‍, തെരുവില്‍ ഏതൊ തെരുവു വഴക്കില്‍ അവള്‍ക്ക് ആരുടെയോ വെടിയേറ്റു. അവള്‍ തന്റെ കയ്യികളിലേക്ക് വീണു ചലനമറ്റു. അന്ം മുമ്പവരെ തന്റെ ശരീരത്തിനു വിലപേശിയവള്‍ ഒരു വിലയുമില്ലാത്ത ശരീരമായി മാറി.  അവളുടെ ശരീരത്തെ കാമിച്ചവന്‍, അവളുടെ ചേതനയറ്റ ശരീരത്തെ താങ്ങി മരവിച്ചു നിന്നു. പോലീസെത്തുന്നതിന് മുമ്പേ ആ ശരീരം താഴയിട്ടവന്‍ നടന്നു.  ബോംബേ അവന്‍ വെറുത്തു.  ഇനി എങ്ങോട്ട്.  ആ സമയത്ത് ഗള്‍ഫുനാടുകളില്‍ ധാരാളം മലയാളികള്‍ പോæന്നുണ്ടായിരുന്നു.  ഖത്തറില്‍ ഒê കണ്‍സ്ട്രക്ഷന്‍ കമ്പിനിയില്‍ അവന്‍ കടന്നുകൂടി.
  
ഗള്‍ഫ് അവന് ഉഷ്ണമേഘലയായിരുന്നു. രാവിലെ പിക്കപ്പ് വാനിലേക്ക് തടുത്തുകൂട്ടുന്ന തൊഴിളാളികളില്‍ ഒരുവനായി അവന്‍ മാറി. ജോലിയെ അവന്‍ ഭയന്നില്ല. ഇരുമ്പിനോടും, മണലിനോടും അവന്‍ യുദ്ധം ചെയ്തു. ഒരു തൊഴിലും അവനന്യമായിരുന്നില്ല. ഒരു കമ്പിനിയുടെ വിസ തീരുമ്പോള്‍ അവന്‍ മറ്റൊന്നില്‍ പുതുക്കി. അവന്റെ തൊഴിലുടമകള്‍ അവനെ ഇഷ്ടപ്പെട്ടു. ഏതു ജോലിയും അവന്‍  സത്യസന്ധമായി ചെയ്തിരുന്നതിനാല്‍, അവന്‍ ശ്രദ്ധിക്കപ്പെട്ടു. കമ്പിനിയുടമകള്‍ അവന് ഇളവുകളും ഒഴിവ് അവസരങ്ങളും അëവദിച്ചിരുന്നു.  ഒഴിവ് അവസരങ്ങളില്‍ അവന്‍ അവനിലെ ഉഷ്ണത്തെ ശമിപ്പിക്കാന്‍ ശാന്തി തീരങ്ങള്‍ തേടി. അവിടൊക്കെ റഷ്യക്കാരികളും, ലെബനോനികളും, ശ്രിലങ്കക്കാരുമൊക്കെ അവന് നീരുറവകള്‍ കാട്ടി. ഒറ്റപ്പെട്ട ഈന്തപ്പനകളും, അങ്ങിങ്ങായി വളരുന്ന കുറ്റിക്കാടുകളും അവനില്‍ നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തി.  വിസയുടെ കാലാവധി കഴിഞ്ഞപ്പോള്‍ അവന്‍ തീരുമാനിച്ചു ഇനി നാട്.
  
വീട്ടു പടിക്കല്‍ വന്നിറങ്ങുമ്പോള്‍ നാടാകെ കീഴ്‌മേല്‍ മറിഞ്ഞപോലെ അനേക വര്‍ഷങ്ങളിലെ മാറ്റം.  അവന്റെ വീടുമാത്രം യുഗങ്ങളുടെ ജീര്‍ണ്ണതയും വഹിച്ച് മാറ്റങ്ങളില്ലാതെ അവനെ തുറിച്ചു നോക്കുന്നു. മുഖമാകെ കാടുകയറിയപോലെ മീശയും വളര്‍ത്തി, æഴിയിലാണ്ട  കണ്ണുമായി അച്ഛന്‍ മുറ്റത്തെ പനമ്പില്‍ ഉണങ്ങാനിട്ട പപ്പടത്തിന് കാവലിരിക്കുന്നു. അമ്മ പാറിപ്പറന്ന മുടിയും കീറിയ ജമ്പറും മുഷിഞ്ഞ കൈലിയുമായി, കാലത്തിന് നിരക്കാത്ത ഒരു ചിത്രംമാതിരി, കൈപ്പത്തികള്‍ കണ്ണിന് മീതെ പിടിച്ച് എന്തൊ ആകാശക്കാഴ്ച്ച കാണാനെന്നവണ്ണം മേലോട്ട് നോക്കി നില്‍ക്കുന്നു. കാലം അവരെ വല്ലതെ മാറ്റിയിരിക്കുന്നു. പ്രായം അവരുടെമേല്‍ കള്ളികളും വൃത്തങ്ങളും നെയ്തിരിക്കുന്നു.
   
“”അമ്മേ...’’ അവന്‍ വിളിച്ചു. അവര്‍ ഒന്നു നടുങ്ങി. എങ്കിലും ആ ശബ്ദം അവര്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ അവരിലേക്ക് ഓര്‍മ്മകളായി ഇരമ്പി.  “”മോനെ നീ ഇതുവരെ എവിടായിരുന്നു.’’ അവര്‍ ചോദിച്ചു.  “”എല്ലാം പറയാം’’. അവന്‍ അച്ഛന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിരി കണ്ടു. ആ കണ്ണൂകള്‍ തിളങ്ങുന്നുണ്ടായിരുന്നു. 
(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക