Image

മുംബൈയിൽ മൂത്തോൻ തരംഗം; മാമി ഫിലിം ഫെസ്റ്റിവലിൽ നിറഞ്ഞ സദസ്സിൽ മൂത്തോൻ പ്രദർശിപ്പിച്ചു

Published on 21 October, 2019
മുംബൈയിൽ മൂത്തോൻ തരംഗം; മാമി ഫിലിം ഫെസ്റ്റിവലിൽ നിറഞ്ഞ സദസ്സിൽ മൂത്തോൻ പ്രദർശിപ്പിച്ചു
21ാമത്‌ മുംബൈ ചലച്ചിത്രമേളയുടെ (ജിയോ മാമിഫിലിം ഫെസ്റ്റിവൽ) ഉദ്ഘാടനചിത്രമായി മൂത്തോൻ പ്രദർശിപ്പിച്ചു. നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശിപ്പിച്ചത്. പ്രദർശനവേളയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. നദിയായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രചനയും ഗീതുവാണ് നിർവ്വഹിച്ചിരിക്കുന്നത്. 

ശശാങ്ക് അറോറ, ശോഭിത ധുളിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിനോദ് ജെയ്ൻ, അനുരാഗ് കശ്യപ്, അജയ് ജി. റായ്, അലൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഇതിന് മുൻപ് ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക