Image

ആനയറയില്‍ ഓട്ടോെ്രെഡവറെ വെട്ടിക്കൊന്ന കേസില്‍ ആറുപ്രതികള്‍ കീഴടങ്ങി

Published on 20 October, 2019
ആനയറയില്‍ ഓട്ടോെ്രെഡവറെ വെട്ടിക്കൊന്ന കേസില്‍ ആറുപ്രതികള്‍ കീഴടങ്ങി


തിരുവനന്തപുരം:  ആനയറയില്‍ ഓട്ടോ െ്രെഡവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കീഴടങ്ങി. ശിവപ്രതാപ്, ജയദേവന്‍, അനുലാല്‍, വിനീഷ്, റിജു, റഫീന്‍ റഫീന്‍ ഖാന്‍ എന്നിവരാണ് തിരുവനന്തപുരം തുമ്പ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. 

ശനിയാഴ്ച അര്‍ധരാത്രിയിലാണ് ഓട്ടോ െ്രെഡവറായ പേട്ട താഴശ്ശേരി വയലില്‍വീട്ടില്‍ വിപിനെ(36) ആനയറയില്‍ വെട്ടിപരിക്കേല്‍പ്പിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വഴിയില്‍ രക്തംവാര്‍ന്ന് കിടന്ന ഇയാളെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

തിരുവനന്തപുരത്ത് വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന അനൂപ് എന്നയാളെ തലയ്ക്കടിച്ചു കൊന്ന കേസില്‍ പ്രതിയാണ് വിപിന്‍. ഇതിന് പിന്നിലെ വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക