Image

യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

Published on 20 October, 2019
യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.


സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ വാര്‍ത്താ തലക്കെട്ടുകള്‍ പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. 'കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടു'. പ്രിയങ്ക കുറിച്ചു. കമലേഷ് തിവാരിയുടെ കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിലെ പ്രധാന വാര്‍ത്തകളില്‍ ഒന്ന്.

ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ ആറു പേര്‍ ഇതുവരെ അറസ്റ്റിലായി. 2015-ല്‍ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞത്. തിവാരിയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. കൊലപാതകം 'ഭീകരത സൃഷ്ടിക്കുന്ന തെറ്റ്' എന്ന് പറഞ്ഞ ആദിത്യനാഥ് കുറ്റവാളികളെ വെറുതെ വിടില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിവാരിയെ കൊലപ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക