Image

പാക് പ്രകോപനം: തിരിച്ചടിച്ച്‌ ഇന്ത്യ, 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു!!

Published on 20 October, 2019
പാക് പ്രകോപനം: തിരിച്ചടിച്ച്‌ ഇന്ത്യ, 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു!!

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം !!പാക് അധീന കശ്മീരില്‍ നടന്ന ആക്രമണത്തില്‍ പത്തിലധികം പാക് സൈനികരും ഭീകരരും കൊല്ലപ്പെട്ടു. കൂടാതെ, മൂന്നു പാക് ഭീകര കേന്ദ്രങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി കരസേന മേധാവി ബിപിന്‍ റാവത് സ്ഥിരീകരിച്ചു.

നീലം താഴ്‍വരയില്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാനുള്ള നാല് ലോഞ്ചിങ് പാഡുകള്‍ തകര്‍ത്തു. ജുറ, കുന്‍ദല്‍ഷാന്‍ തുടങ്ങി വിവിധ മേഖലകളിലെ ഭീകരത്താവളങ്ങളും നാമാവശേഷമാക്കി.


നുഴഞ്ഞുകയറ്റം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തിരിച്ചടി ഇന്ത്യ നടത്തിയത്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഉയരാമെന്നും ഇതുസംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യന്‍ സൈന്യത്തിന്റെ ഈ തിരിച്ചടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു .ഇന്ത്യയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന തീവ്രവാദ ക്യാമ്ബുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും, ഇതിന് എല്ലാ അവകാശവും ഇന്ത്യക്കുണ്ടെന്നുമുള്ള നിലപാടിലാണ് സൈന്യം.

കുപ്‌വാര ജില്ലയില്‍ തങ്ധാര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ സമീപവാസിയായ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക