Image

ഭരത് ചന്ദ്രന്‍ ഐപിഎസിന് എല്ലാ സഹായവും ചെയ്തു തന്നത് രജീവന്‍ ഐപിഎസ്!! വെളിപ്പെടുത്തി ഷാജി കൈലാസ്

Published on 20 October, 2019
ഭരത് ചന്ദ്രന്‍ ഐപിഎസിന് എല്ലാ സഹായവും ചെയ്തു തന്നത് രജീവന്‍ ഐപിഎസ്!! വെളിപ്പെടുത്തി ഷാജി കൈലാസ്

ഇന്നും മലയാള സിനിമ പ്രേമികളുടെ ഇടയില്‍ ചര്‍ച്ചയാകാറുളള ഒരു ചിത്രമാണ് ല്‍ ഷാജി കൈലാസ് - സുരേഷ് ഗോപി കൂട്ട്കകെട്ടില്‍ പിറ‌ന്ന കമ്മീഷണര്‍. മലയാളത്തില്‍ പിറന്ന ഉഗ്രന്‍ പോലീസ് ചിത്രങ്ങളിലൊന്നാണിത്. സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രന്‍ ഐപിഎസിനെ അത്ര വേഗം പ്രേക്ഷകര്‍ക്ക് മറാക്കാന്‍ സാധിക്കുകയില്ല. സുരേഷ് ഗോപിയുടേയും സിനിമ കരിയറില്‍ വന്‍ മാറ്റമാണ് ഈ ചിത്രം ഉണ്ടാക്കിയത്. ചിത്രത്തിലെ വെടിക്കെട്ട് ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഉയരാറുണ്ട്.

ഭരത് ചന്ദ്രന്‍ ഐപിഎസിനെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചപ്പോള്‍ , ചിത്രത്തിന് എല്ലാവിധ സഹായവും നല്‍കിയ മറ്റൊരാളിനെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. അന്നത്തെ തിരുവനന്തപുരം കമ്മീഷ്ണറായിരുന്ന വി ആര്‍ രാജീവന്‍ സാറായിരുന്നു തങ്ങള്‍ക്ക് എല്ലാവിധ സഹായവും ചെയ്തത് തന്നത് . അദ്ദേഹത്തിന് ഈ ചിത്രവുമായി ഒരു ചെറിയ ബന്ധമുണ്ട്.

കമ്മീഷണമാരെ കണ്ടു

ചിത്രം ഷൂട്ട് ചെയ്യുന്നതിനും മുന്‍പ് താനും രഞ്ജിയും ഡയറക്ടര്‍ രാജീവ് നാഥും കൂടി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സിറ്റികളിലെ കമ്മീഷണറുമാരുമായി സംസാരിച്ചിരുന്നു. രഞ്ജി സംസാരിച്ചത് അവര്‍ എന്തൊക്കെ ചെയ്തിരുന്നു എന്നായിരുന്നു. അംഗവിക്ഷേപങ്ങള്‍, വ്യക്തിത്വം, അവരുടെ മുറി എന്നിവയെല്ലാം മനസ്സിലാക്കാന്‍ പോയത് ഞാനായിരുന്നു.


എല്ലാ സഹായവും ചെയ്തത് നന്നത്

തിരുവനന്തപുരത്തെ അന്നത്തെ സിറ്റി പോലീസ് കമ്മീഷണറായിരുന്ന രാജീവന്‍ സാറാണ് ഷൂട്ടിങ്ങിനായി എല്ലാ സഹായവും ചെയ്ത് തന്നത്. . എന്ത് സഹായം ആവശ്യപ്പെട്ടാലും അദ്ദേഹം ചെയ്തു തരുമായിരുന്നു. ഏകലവ്യന്‍ സിനിമ റിലീസ് ചെയ്യുനന സമയത്ത് തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഒരു മതത്തെ മുറിവേല്‍പ്പിച്ചു എന്നായിരുന്നു ആരോപണം. ചിത്രം റിലീസ് ചെയ്തപ്പോള്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭ തിയേറ്ററുകളില്‍ ആളുകള്‍ കയറി സ്ക്രീന്‍ കുത്തി കീറിയിരുന്നു. എന്നാല്‍ ആ സമയം രജീവ് സാര്‍ ഇടപെട്ട് ഞങ്ങള്‍ക്ക് സുരക്ഷിതത്വം തരികയും പ്രത്യേകം പോലീസ് ടീമിനെ വിട്ട് തരുകയും ചെയ്തിരുന്നു.


പോലീസ് സംരക്ഷണം

വീട്ടില്‍ വരെ പോലീസ് സെക്യൂരിറ്റി ഏര്‍പ്പെടുത്തിയിരുന്നു. സംബവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടി. ഷാജി പറയുന്നതു പോലെ ചെയ്യാമെന്നായിരുന്നു അദ്ദേഹ പറഞ്ഞത്. കാര്യങ്ങള്‍ ബേധവത്കരിച്ച്‌ വിട്ടാല്‍ മാത്രം മതിയെന്ന് ഞാന്‍ അദ്ദേഹത്തിനോട് പറയുകയായിരുന്നു. 1992-1995 കാലഘട്ടത്തിലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറായിരുന്നു വി ആര്‍ രാജിവന്‍.


സിനിമ കണ്ടതിനു ശേഷം

പടം കണ്ടു കഴിഞ്ഞതിനു ശേഷം ഒറ്റ ചോദ്യമായിരുന്നു ഇത്. പോലീസിന്റെ സ്വഭാവത്തെ നിങ്ങള്‍ മാറ്റി കളഞ്ഞലേലാ. കമ്മീഷണര്‍ ഓഫീസ് ഇങ്ങനെ ആക്കി വച്ചാല്‍, ഞങ്ങള്‍ എല്ലാം പുതിയത് ചെയ്യേണ്ട? കമ്മീഷണര്‍ ഓഫീസ് സ്റ്റൈലൈസ് ചെയ്താണ് ഞങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചത്.'ഇത്രയും സ്റ്റൈലിഷ് ആയിട്ടില്ല കമ്മീഷണര്‍ ഓഫിസുകള്‍. ഈ പടം കണ്ടിട്ടാണ് ഇനി എല്ലാ ഓഫീസും മാറ്റാന്‍ പോകുന്നത്- അദ്ദേഹം പറഞ്ഞു. ചിത്രം ഭയങ്കരമായി ഇഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക