Image

ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ ആശ്രമത്തില്‍ നിന്ന് 500 കോടിയുടെ കള്ളസ്വത്ത് പിടിച്ചു

Published on 19 October, 2019
ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ ആശ്രമത്തില്‍ നിന്ന്  500 കോടിയുടെ കള്ളസ്വത്ത് പിടിച്ചു
ബംഗളൂരു: ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ (70) സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത പണവും സ്വത്തുവകകളും പിടിച്ചെടുത്തു. 409 കോടി രൂപയുടെ രസീതും കണക്കില്‍ പെടാത്ത 93 കോടി രൂപയുടെ സ്വര്‍ണവും വജ്രവും കറന്‍സിയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആന്ധ്രപ്രദേശിലെ വരടൈപാലം, ചെന്നൈ, തമിഴ്‌നാട്, ബംഗളൂരു എന്നിവിടങ്ങളിലെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും കല്‍ക്കി ഭഗവാന്റെയും മകന്റെയും വീടുകളിലും ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. 250ഓ?ളം ഉ?ദ്യോ?ഗ??സ്ഥരാ?ണ്? റെയ്ഡ് നടത്തിയത്. തത്വശാസ്ത്രം, ആത്മീയത എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്ന കാമ്പസുകളും ഇതില്‍ ഉള്‍പ്പെടും.

കല്‍ക്കി ഭഗവാന്‍ സ്ഥാപിച്ച സൗഖ്യ പരിപാടികള്‍ നടത്തുന്ന ട്രസ്റ്റുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാല്പതോളം സ്ഥലങ്ങളിലും പരിശോധന നടത്തി.500 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുവകകള്‍ ഉണ്ടെന്നാണ് നിഗമനം. പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.

ചൈന, യു.എസ്, സിംഗപ്പൂര്‍, യു.എ.ഇ എന്നിവിടങ്ങളിലുള്ള കല്‍ക്കി ഭഗവാന്റെ കമ്പനികള്‍ അനധികൃത പണമിടപാടുകള്‍ നടത്തിയതായും രേഖകളുണ്ട്.

രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി കല്‍ക്കി ഭഗവാനുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക