തിരുവനന്തപുരം: അടി കിട്ടിയാല്‍ മറ്റേ മുഖം കാണിച്ചുകൊടുക്കാന്‍ താന്‍ ഗാന്ധിയല്ലെന്നും യൂനിവേഴ്സിറ്റി മാര്‍ക്ക്ദാനത്തില്‍ താന്‍ ഉത്തരവാദിയല്ലെന്നും ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ താന്‍ ഉന്നയിക്കുന്ന ആരോപണം വസ്തുതാപരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കികൊണ്ട് കെ.ടി ജലീല്‍ പറഞ്ഞു.
അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുറ്റക്കാരനാണ്. ഉമ്മന്‍ചാണ്ടിയും സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലെന്നാണ് രാജന് ഗുരുക്കള്‍ പറഞ്ഞത്. താന്‍ ഇത്തരത്തില്‍ ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.