Image

രൂപാന്തരത്തിന്റെ അനുഭവം അനിവാര്യം: എം.സി.അലക്‌സാണ്ടര്‍

എബി മക്കപ്പുഴ Published on 18 October, 2019
രൂപാന്തരത്തിന്റെ അനുഭവം അനിവാര്യം: എം.സി.അലക്‌സാണ്ടര്‍
ഡാളസ്. വളരെ പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന ഡാളസിലെ വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനകൂട്ടം ജാതിമത വ്യത്യാസംകൂടാതെ ഏവര്‍ക്കും വേണ്ടി രോഗസൗഖ്യ ്രപാര്‍ത്ഥനയും, വിവിധഇനത്തില്‍ മാനസീകഅസ്വസ്ഥകള്‍ നേരിടുന്നവ്യക്തികള്‍ക്കും വേണ്ടിയുള്ള ഫാമിലികൗണ്‍സിലിംഗും നടത്തിവരുന്നു.

ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍മാര്‍ത്തോമാ ചര്‍ച്ചില്‍ എല്ലാവെള്ളിയാഴ്ചകളിലും രാവിലെ പത്തുമണി മുതല്‍1 2  മണി വരെ വികാരിയുടെ നേതൃത്വത്തില്‍ മധ്യസ്ഥപ്രാത്ഥനയും വേദധ്യാനവുംനടത്തിവരുന്നു. ഇടവകവികാരി റവ.മാത്യു ജോസഫ്, ബേസ്ക്യാമ്മ ശുഭയും ചേര്‍ന്നാണ് കൗണ്‍സലിംഗ് നടത്തിവരുന്നത്.  വളരെ പ്രശംസനീയമായ ആല്മീക പ്രവര്‍ത്തങ്ങള്‍ നടത്തിവരുന്ന ഇവരെ ഡാളസിലെ വിശാസികള്‍വളരെ ആദരവോടുകൂടിയാണ് കാണുന്നത് .

ഒക്ടോബര്‍ 18 വെള്ളിയാഴ്ച നടന്ന ഉപവാസയോഗത്തില്‍  എം.സി.അലക്‌സാണ്ടര്‍ വേദവചനം പ്രസംഗിച്ചു.അപ്പോസ്‌തോല പ്രവര്‍ത്തികള്‍ 9 അദ്ധ്യായം ഒന്ന് മുതലുള്ള വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ശൗലിനു ഉണ്ടായതായ രൂപാന്തരം ക്രിസ്തീയ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതിന്റെ ആവശ്യം വരച്ചുകാട്ടി. രൂപാന്തരത്തിലൂടെ ഭവനത്തിലും, സമൂഹത്തിലും ഓരോവ്യക്തികളും ക്രിസ്തുവിന്റെസാക്ഷികളാകുവാന്‍ വിശ്വാസകൂട്ടത്തെ ആഹ്വാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക