Image

മുസ്ലിം തീവ്രവാദം: ജിന്ന മുതല്‍ സക്കീര്‍ നായിക്ക് വരെ (വെള്ളാശേരി ജോസഫ്)

Published on 17 October, 2019
മുസ്ലിം തീവ്രവാദം: ജിന്ന മുതല്‍ സക്കീര്‍ നായിക്ക് വരെ (വെള്ളാശേരി ജോസഫ്)
സക്കീര്‍ നായിക്കിന്റ്റെ പ്രസംഗങ്ങളും പ്രചാരണങ്ങളും ആയിരുന്നു ബംഗ്‌ളാദേശ് ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രോചോദനമായി വര്‍ത്തിച്ചിരുന്നത്. അതിനു ശേഷം ശ്രീലങ്കയിലെ പള്ളിയിലും ഹോട്ടലിലും നടന്ന ബോംബ് സ്ഫോടനത്തില്‍ പങ്കെടുത്തവരുടേയും പ്രചോദനം സക്കീര്‍ നായിക്കിന്റ്റെ പ്രസംഗങ്ങളും പ്രചാരണങ്ങളും തന്നെ. ഈ സക്കീര്‍ നായിക്ക് എങ്ങനെയുള്ള ആളാണ്? പുള്ളി ആയിരകണക്കിന് കോടികളുടെ സ്വത്തും സ്ഥാപനങ്ങളും ഉള്ള വ്യക്തിയാണെന്ന് സക്കീര്‍ നായിക്കിന്റ്റെ വാക്കുകളെ അന്ധമായി പിന്തുടരുന്നവര്‍ക്ക് അറിയില്ല. മൂന്ന് കോടിക്കടുത്ത് വിലവരുന്ന എസ് ക്ലാസ് മെഴ്‌സിഡസ് ബെന്‍സിലാണ് സക്കീര്‍ നായിക്കിന്റ്റെ യാത്ര. ഇന്ത്യയിലെ സാധാരണക്കാരനായ ഒരു മുസ്ലീമിന് ഇങ്ങനെ എസ് ക്ലാസ് മെഴ്‌സിഡസ് ബെന്‍സില്‍ യാത്ര ചെയ്യാന്‍ പറ്റുമോ? ചോദിച്ചിട്ട് കാര്യമില്ല. കാരണം ഇന്ത്യയിലെ സാധാരണക്കാരായ മുസ്ലീമിന്റ്റെ നേതാക്കളായി ഭാവിക്കുന്നവരും, അവരെ വഴി തെറ്റിക്കുന്ന മിക്ക നേതാക്കളും ഈ ഉന്നത ശ്രേണിയില്‍ പെടുന്നവര്‍ ആണെന്നുള്ളതാണ് വാസ്തവം. 1947- ലെ ഇന്ത്യ വിഭജനത്തെ കുറിച്ച് എഴുതിയവരൊക്കെ അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. വിഭജനത്തിന് പല കാരണങ്ങളും പറയാമെങ്കിലും മുഹമ്മദാലി ജിന്നയുടെ 'പേഴ്സണല്‍ അംബീഷന്‍' ഇന്ത്യ - പാക്കിസ്ഥാന്‍ വിഭജനത്തിന് ഒരു മുഖ്യ ഘടകമായി മാറി എന്നുള്ളത് മിക്ക എഴുത്തുകാരും അംഗീകരിച്ചിട്ടുള്ള ഒരു കാര്യമാണ്. ഈ മുഹമ്മദാലി ജിന്ന എങ്ങനെയുള്ള ആളായിരുന്നൂ?

പേരില്‍ ഒഴിച്ചാല്‍ ഇന്ത്യയിലെ ഒരു ശരാശരി മുസ്ലീമുമായി ജിന്നക്ക് വളരെ വിദൂര സാമ്യമേ ഉണ്ടായിരുന്നുള്ളൂ. ജിന്ന എങ്ങിനെ മുസ്ലിം നേതാവായി എന്നുള്ളത് ഇന്നും പിടികിട്ടാത്ത ഒരു കാര്യം ആണ്. 80 ശതമാനം സുന്നി മുസ്ലീങ്ങളുള്ള ഇന്നത്തെ ഇന്ത്യയിലെ (അന്നത്തെ ഭാരതത്തിലും) ന്യൂനപക്ഷമായ ഷിയ വിഭാഗത്തിലെ ഉപ വിഭാഗമായ ഖോജ ഷിയ വിശ്വാസിയായിരുന്നു ജിന്ന. അന്നും ഇന്നും വളരെ ചെറിയ ഭൂരിപക്ഷമുള്ള ഈ സമുദായം ഒരു പ്രഭു കുടുംബരീതിയില്‍ ജീവിക്കുന്നവരാണ്. മത വിശ്വാസത്തില്‍ മുസ്ലീങ്ങളുമായി വളരെയധികം വ്യത്യസപ്പെട്ട് കിടക്കുന്ന ഖോജാ ഷിയ വിഭാഗത്തില്‍ പെട്ടവര്‍ ഒരിക്കലും ഇന്ത്യന്‍ മുസ്ലീങ്ങളുടെ മത നേത്ര്വത്ത്വം കയ്യാളിയിരുന്നില്ല. രാഷ്ട്രീയ/ഭരണ താല്‍പര്യത്തിലൂന്നി അദ്ദേഹം ചെയിതതിനൊക്കെ ഇസ്ലാം മതത്തിന്റ്റെ പിന്തുണ ഒരിക്കലുമുണ്ടായിട്ടില്ല. വെറും അധികാര മോഹിയായിരുന്നു ജിന്ന. അതിനു വേണ്ടി മതത്തെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. അധികാരത്തിനു വേണ്ടി മത കാര്‍ഡ് കളിച്ച വ്യക്തിയാണ് ജിന്ന.

ഒരു സാധാരണ മുസ്ലിം വിശ്വാസി ആഴ്ച്ചയിലൊരിക്കലുള്ള പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാതിരിക്കാനാവില്ല. എന്നാല്‍ ജിന്ന ഒരിക്കലും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിരുന്ന ഒരു ശരാശരി വിശ്വാസി കൂടിയായിരുന്നില്ല. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനില്‍ ജിന്നയുടെ അറിവ് വളരെ പരിമിതമായിരുന്നു. ജിന്നയുടെ എതിരാളിയായിരുന്ന ഗാന്ധിക്ക് ജിന്നക്ക് അറിയാവുന്നതിനേക്കാള്‍ വളരെ നന്നായി ഖുര്‍ആനിലെ പല ഉദ്ധരണികളും അറിയാമായിരുന്നു. ഇനി ആരാധനയുടെയും, മതാനുഷ്ഠാനത്തിന്റ്റേയും കാര്യം പറയുകയാണെങ്കില്‍ ഒരു മുസ്ലീം വിശ്വാസിക്ക് അനുവദനീയമല്ലാത്തതൊക്കെ ജിന്ന മറയില്ലാതെ ചെയിതിരുന്നു എന്നും ചരിത്ര താളുകളില്‍ കാണാം. ജിന്ന സ്ഥിരമായി പന്നിയിറച്ചി കഴിക്കുകയും, മദ്യപിക്കുകയും ചെയ്തിരുന്നതായി ജിന്നയുടെ ജീവ ചരിത്രങ്ങളില്‍ പറയപ്പെടുന്നുണ്ട്. വരേണ്യ വര്‍ഗ്ഗത്തില്‍ പെടുന്ന ആളുകളെ പോലെ തന്നെ സ്ഥിരം വൈകീട്ട് സ്‌ക്കോച്ചും ഹവാനാ ചുരുട്ടും ഉപയോഗിക്കുന്ന ആളായിരുന്നു മുഹമ്മദാലി ജിന്ന. മദ്യപാനവും, സിഗരറ്റു വലിയും ഒക്കെ ജിന്ന മറ കൂടാതെ ചെയ്തിരുന്നു. മുന്തിയ തരം സ്‌കോച്ചില്‍ താഴെയുള്ള മദ്യമൊന്നും ജിന്ന കഴിച്ചിരുന്നില്ലെന്നുമാണ് 'ഫ്രീഡം അറ്റ് മിഡ്‌നയിറ്റ്' പോലുള്ള പുസ്തകങ്ങള്‍ പറയുന്നത്. ഇംഗ്‌ളീഷില്‍ പറയുന്നത് പോലെ 'ക്രോണിക് സ്‌മോക്കര്‍' ആയിരുന്നു ജിന്ന. 'ക്രോണിക് സ്‌മോക്കര്‍' ആയതു കൊണ്ട് തന്നെ പില്‍ക്കാലത്തു ജിന്നയ്ക്ക് ക്ഷയ രോഗവും പിടിപെട്ടു. ക്ഷയ രോഗം കൊണ്ടാണ് ജിന്ന മരിച്ചത് തന്നെ. അതും കൂടാതെ അന്നത്തെ ഉത്തരേന്ത്യയിലെ മുസ്ലീങ്ങളുടെ ഭാഷയായ ഉര്‍ദു ജിന്നക്ക് ഒട്ടും വശമില്ലായിരുന്നു. ഇംഗ്‌ളീഷ് ഭാഷയായിരുന്നു ജിന്നക്ക് ഏറെ പ്രിയം. വേഷമാകട്ടെ കോട്ടും, ടയ്യും, പാന്റ്റ്‌സുമൊക്കെ. തികച്ചും ആര്‍ഭാട രീതിയിലുള്ള വേഷവും, ഭക്ഷണവും, താമസവുമൊക്കെയായിരുന്നു ജിന്നയുടെത്. അന്നത്തെയോ, ഇന്നത്തെയോ ഒരു ശരാശരി ഇന്ത്യന്‍ മുസ്ലീമിന്റ്റെ ജീവിത രീതിയുമായി ജിന്നക്ക് പുല ബന്ധം കൂടി ഉണ്ടായിരുന്നില്ല.

വിവാഹം കഴിച്ചപ്പോഴും ജിന്ന ഒരു മുസ്ലിം ബാന്ധവത്തിന് മുതിര്‍ന്നില്ല എന്നതാണ് അതിലും രസകരമായ കാര്യം. ജിന്ന വിവാഹം ചെയിതിരുന്നത് പാഴ്‌സി സ്ത്രീയെയാണ്. ജിന്നയുടെ ഭാര്യ റുട്ടി, പാഴ്‌സി വിഭാഗത്തില്‍ പെട്ട സ്ത്രി ആയിരുന്നു. അവര്‍ 'മറിയം' എന്ന പേര്‍ സ്വീകരിച്ച് അദ്ദേഹത്തിന്റ്റെ വിശ്വാസത്തില്‍ പിന്നീട് ചേര്‍ന്നു എന്ന് മാത്രം. അയാളുടെ വിവാഹബന്ധം ഒളിപ്പിച്ച് വെക്കാന്‍ അയാള്‍ ഒരിക്കലും തയാറായിരുന്നില്ല. അഗ്‌നിയാരാധകരായ പാഴ്‌സി വിഭാഗത്തില്‍ നിന്ന് വിവാഹം കഴിച്ചതും, മദ്യം ഉപയോഗിച്ചതും, നമസ്‌കാരമടക്കമുള്ള കര്‍മങ്ങള്‍ ചെയ്യാത്തതുമൊക്കെ ഇസ്ലാമിക വിശ്വാസത്തിനു വിരുദ്ധമാണല്ലോ. എങ്കിലും ഇസ്ലാം മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ജിന്ന വളരെ സമര്‍ത്ഥമായി ഉപയോഗിച്ചു.

സത്യം പറഞ്ഞാല്‍ വൈകിട്ട് സ്‌ക്കോച്ചും, ക്യൂബന്‍ സിഗാറുമായി ഇരുന്ന ജിന്നയെ പോലെയും, മൂന്ന് കോടിക്കടുത്ത് വിലവരുന്ന എസ് ക്ലാസ് മെഴ്‌സിഡസ് ബെന്‍സില്‍ യാത്ര ചെയ്യുന്ന സക്കീര്‍ നായിക്കിനെ പോലുള്ളവരും ആണ് ഇന്ത്യയിലെ സാധാരണക്കാരായ മുസ്ലീമിനെ പ്രതിനിധാനം ചെയ്യുന്നത് എന്നുള്ളതാണ് വലിയൊരു വൈരുധ്യം. 'കാശ്മീര്‍ സിംഹമായിരുന്ന' ഷെയ്ക്ക് അബ്ദുള്ള പെണ്ണുപിടുത്തത്തിന്റ്റെ ഉസ്താദായിരുന്നു. ഈ 'കാശ്മീര്‍ സിംഹത്തിന്റ്റെ' സുരക്ഷ നിര്‍വഹിച്ച ഇന്റ്റെലിജെന്‍സ് ഓഫീസര്‍മാര്‍ പിന്നീട് ഇക്കാര്യങ്ങളൊക്കെ പരസ്യമായി വെളിപ്പെടുത്തിയിട്ടുമുണ്ട്. പിന്നീട് വന്ന കാശ്മീര്‍ നേതാക്കന്‍മാരും ആഡംബരത്തില്‍ ഒട്ടും മോശക്കാരായിരുന്നില്ല. അത്യാഢംബര ജീവിത ശൈലി പിന്തുടര്‍ന്ന ഈ നേതാക്കന്‍മാര്‍ക്കൊക്കെ ഇന്ത്യയിലെ ദരിദ്രരും സാധാരണക്കാരുമായുള്ള മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളത്? മുസ്ലീമിന്റ്റെ പേര് പറഞ്ഞു കാശ്മീരിന് വേണ്ടി കേഴുന്നവര്‍ ഇതു വല്ലതും ഓര്‍ക്കാറുണ്ടോ? കേരളത്തിലെ നേതാക്കന്‍മാരുടെ കാര്യമൊന്നും പറയുന്നില്ല. 'ഐസ്‌ക്രീം നുണയുമ്പോള്‍' നമുക്ക് അവരെയൊക്കെ സ്മരിക്കാം. ഇത്തരം നേതാക്കന്‍മാരുടെ ഒക്കെ വാക്കു കേട്ട് തീവ്രവാദത്തിലേക്ക് എടുത്ത് ചാടുകയും, പിന്നീട് പോലീസിനാല്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന മുസ്ലിം യുവാക്കളെ ഓര്‍ത്ത് സത്യത്തില്‍ സഹതപിക്കുവാനും പരിതപിക്കുവാനും മാത്രമേ സാധിക്കുകയുള്ളൂ. മുസ്ലിം സമൂഹത്തിനും, ലോകത്തിനു തന്നെയും വലിയ മാനുഷിക ദുരന്തങ്ങള്‍ സമ്മാനിക്കുന്നത് ഇത്തരം സ്വാര്‍ത്ഥരായുള്ള നേതാക്കന്‍മാര്‍ മൂലമാണ്.

ഈയിടെ പാക്കിസ്ഥാന്‍ സംഘം നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അസര്‍ബൈജാനില്‍ നടന്ന നിക്ഷേപക സൗഹൃദ സമ്മേളനത്തില്‍ ബെല്ലി ഡാന്‍സുമായിയാണ് പോയത്! ഇത്തരക്കാരാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കായി കേഴുന്നത്! ഒരു വശത്ത് സാധാരണക്കാരായ ഇസ്ലാം വിശ്വാസികളുടെ സ്ത്രീകളേയും, പെണ്‍മക്കളേയും പര്‍ദ്ദ ഇടീപ്പിക്കുന്നവര്‍ ബെല്ലി ഡാന്‍സുമായി വിദേശങ്ങളില്‍ പോകുന്നത് തുറന്നു കാണിക്കുന്നത് ഇസ്ലാമിക രാജ്യങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങളുടെ പേരില്‍ നടക്കുന്ന ഇരട്ടത്താപ്പാണ്. 'ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് പാക്കിസ്ഥാന്‍' കാണിക്കുന്ന 'ഹിപ്പോക്രസി' വളരെ വ്യക്തമാക്കുന്നതായിരുന്നു അത്. അങ്ങേയറ്റം യാഥാസ്ഥികമായ സൗദി അറേബ്യയിലും, മറ്റു പല മുസ്ലിം രാജ്യങ്ങളിലും നടക്കുന്ന കാര്യം കൂടിയാണിത്. സൗദി റോയല്‍ ഫാമിലിയുടെ പല കല്യാണങ്ങള്‍ക്കും ലബനനില്‍ നിന്നുള്ള ബെല്ലി ഡാന്‍ര്‍മാരുടെ വന്‍ സംഘങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. അതേ സമയം തന്നെ സാധാരണക്കാരായ വിശ്വാസികളെ കൊണ്ട് നമാസ് അനുഷ്ഠിപ്പിക്കാനൊക്കെ അവിടെ 'മുത്തവ പോലീസ്' എന്ന മത പോലീസുണ്ട്. അവര്‍ക്ക് അതിന്റ്റെ പേരില്‍ ആളുകളെ തല്ലുകയൊ, മറ്റു ശിക്ഷ കൊടുക്കുകയോ ഒക്കെ ചെയ്യാം. ഈയിടെ മാത്രമാണ് സൗദിയിലെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് വിദേശത്ത് തനിയെ പോകാന്‍ അനുമതി കിട്ടിയത്.

പണ്ട് സോവിയറ്റ് യൂണിയനില്‍ നിന്ന് പിരിഞ്ഞതിന് ശേഷം അസര്‍ബൈജാനും അര്‍മീനിയയും തമ്മില്‍ 'നഗോര്‍നോ കാരബാക്ക്' എന്ന സ്ഥലത്തെ ചൊല്ലി രൂക്ഷ യുദ്ധം നടത്തിയതായിരുന്നു. സാമ്പത്തിക രംഗം തീര്‍ത്തും അവതാളത്തിലായ അസര്‍ബൈജാന്‍ കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് പിന്നീട് ഉയര്‍ത്തെഴുന്നേറ്റത്. നാഷണല്‍ ജ്യോഗ്രഫിക്ക് അസര്‍ബൈജാന്റ്റെ ആ സാമ്പത്തിക ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് കുറച്ചു നാള്‍ മുമ്പ് ഒരു ഡോക്കുമെന്റ്ററി സംപ്രേക്ഷണം ചെയ്തിരുന്നു. അത്തരം കൃത്യമായ ആസൂത്രണമൊന്നുമില്ലാതെ പാക്കിസ്ഥാന്‍ ഇപ്പോള്‍ 'തറ വേലകള്‍ക്കാണ്' ശ്രമിക്കുന്നത്. അത്തരം വേലകളുടെ ഭാഗമായി വേണം അസര്‍ബൈജാനിലെ ബാകുവില്‍ നടന്ന നിക്ഷേപക സമ്മേളനത്തില്‍ നടന്ന 'ബെല്ലി ഡാന്‍സ്' പോലുള്ള 'എന്റ്റെര്‍ടെയിന്‍മെന്റ്റിനെ' നോക്കി കാണുവാന്‍. മതപരമായുളള വിലക്കുകള്‍ കാരണം പുറത്തു മാന്യതയുടെ മൂടുപടം അണിഞ്ഞു നടക്കുന്നവര്‍ കാണിക്കുന്ന 'തറ വേലകള്‍' എന്തായാലും കൊള്ളാം. ഡാന്‍സര്‍മാര്‍ നിക്ഷേപകരെ എത്ര ഹരം പിടിപ്പിച്ചാലും പാക്കിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഒഴിയാതെ സുബോധമുള്ള ആരെങ്കിലും അവിടെ നിക്ഷേപം നടത്തുമോ? ഫാത്തിമ ഭൂട്ടോ 2010 -ല്‍ എഴുതിയ 'Blood and Sword: A Daughter's Memoir' എന്ന പുസ്തകത്തില്‍ ഇന്ന് നടമാടുന്ന പാക്കിസ്ഥാനിലെ അസ്ഥിരത വ്യക്തമായി പറയുന്നുണ്ട്. ബോംബ് സ്‌ഫോടനങ്ങളും, വെടി വെയ്പുകളും മൂലം കറാച്ചി പോലുള്ള നഗരങ്ങളില്‍ ജന ജീവിതം ദുസ്സഹമായി കഴിഞ്ഞിരിക്കുന്നു. മത മൗലിക വാദവും, പട്ടാളത്തിന്റ്റെ ഉരുക്കു മുഷ്ടിയും ചേര്‍ന്ന് പാക്കിസ്ഥാന്റ്റെ സാമ്പത്തിക രംഗം ഇന്ന് തകര്‍ന്നിരിക്കുന്നു. പാക്കിസ്ഥാനിലെ ഭരണ വര്‍ഗമാകട്ടെ അഴിമതിയിലും, സ്വജന പക്ഷപാതത്തിലും മുങ്ങിയിരിക്കുകയാണ്. ലണ്ടനിലും ദുബായിലും ഒക്കെ ഫ്‌ളാറ്റുകളും നിക്ഷേപങ്ങളും ഉള്ള പാക്കിസ്ഥാനിലെ ഭരണ വര്‍ഗം അവിടുത്തെ സാധാരണക്കാരനെ കബളിപ്പിക്കുവാനാണ് മതത്തിന്റ്റെ സംരക്ഷകരായി ചമയുന്നത്. ഫാത്തിമ ഭൂട്ടോ പല ഇന്റ്റെര്‍വ്യൂകളിലും പാക്കിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ നടത്തിയ കൊടിയ അഴിമതികളുടെ കഥകള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. മത മൗലിക വാദത്തേയും, പട്ടാളത്തിന്റ്റെ ഉരുക്കു മുഷ്ടിയേയും ഇഷ്ട്ടപ്പെടാത്ത ആര്‍ക്കും നല്‍കുന്ന വലിയ പാഠമാണ് നമ്മുടെ സഹോദര രാജ്യമായ പാക്കിസ്ഥാനിലെ ഇന്ന് കാണുന്ന ദുരവസ്ഥ.

'ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സില്‍' ആദ്യത്തെ മൂന്നില്‍ ആണ് പാകിസ്ഥാന്‍. ഈയിടെയുള്ള അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ആയുധ പരിശീലനം സിദ്ധിച്ച 30,000-ത്തിനും, 40,000-ത്തിനും ഇടയിലുള്ള തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന് പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ തന്നെ തുറന്നു പറഞ്ഞു. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധാരനക്കാരനായ ഒരു ഇസ്ലാം മത വിശ്വാസിക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ? തീവ്രവാദം ജനകീയ സമരമാണെന്നാണ് ചിലരുടെ വാദം. ഏതെങ്കിലും ഒരു പ്രദേശത്ത് സാധാരണ ജനം തീവ്രവാദം രാഷ്ട്രീയ മാര്‍ഗമായിട്ട് തെരെഞ്ഞെടുത്തിട്ടുണ്ടോ??? ജനത്തിന് അവരുടെ പിള്ളേര്‍ക്ക് പണി കിട്ടണം; ജോലിക്ക് സുരക്ഷ വേണം; ക്രമ സമാധാനം പുലരണം; ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ വികസനം ഉണ്ടാവണം - എന്നൊക്കെയുള്ള ചിന്തയേ ഉള്ളൂ. ദാരിദ്ര്യം കൊടുമ്പിരി കൊള്ളുമ്പോള്‍ പോലും ആ ദാരിദ്ര്യത്തില്‍ നിന്ന് മുക്തി വേണം എന്നല്ലാതെ ഇസ്ലാമിക രാഷ്ട്രം വേണമെന്നോ; കമ്യൂണിസ്റ്റ് രാഷ്ട്രം വേണമെന്നോ സാധാരണ ജനം പറയില്ല.

വികസന പ്രശ്‌നങ്ങള്‍ ഉത്തരേന്ദ്യയിലെ സാധാരണക്കാരായ മുസ്ലീങ്ങള്‍ക്കിടയില്‍ നല്ലതു പോലെ ഉണ്ട്. സച്ചാര്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അവിടുത്തെ മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതി ദളിതരെക്കാള്‍ മോശമാണെന്നായിരുന്നു കണ്ടെത്തല്‍. പക്ഷെ ഇപ്പോള്‍ സച്ചാര്‍ കമ്മിറ്റി പറയുന്ന പോലെയല്ല കാര്യങ്ങള്‍. മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ട്. കേരളത്തിലെ മുസ്ലീങ്ങളിലെ വിദ്യാഭ്യാസക്കുറവൊക്കെ പഴങ്കഥയാണ്. സര്‍ക്കാര്‍ ജോലികളിലെ മുസ്ലിം സമുദായത്തിന്റ്റെ കുറവൊക്കെ കച്ചവടത്തിലും, ഗള്‍ഫില്‍ പോകാനുള്ള ത്വരയും കൊണ്ടൊക്കെ സംഭവിക്കുന്നതാണ്. മലബാറിലെ
ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും മുസ്ലീങ്ങള്‍ നടത്തുന്നതാണ്. മീന്‍ പിടുത്തക്കാരായ മുസ്ലീങ്ങള്‍, ചെറുകിട കച്ചവടക്കാര്‍ - ഇവരെ ഒക്കെ മാറ്റി നിറുത്തിയാല്‍ കേരളത്തിലെ മുസ്ലീങ്ങള്‍ ഇന്ന് ഭേദപ്പെട്ട നിലയിലാണ്. മലയാള സിനിമാ നിര്‍മ്മാണം, ഗള്‍ഫില്‍ നിന്നും വരുന്ന റെമിറ്റന്‍സസ്, സ്വര്‍ണ കച്ചവടം, ആശുപത്രികള്‍, കമ്പനികള്‍ - മുതലായവയിലെ ഷെയറുകള്‍, വന്‍കിട വ്യാപാര സമുച്ചയങ്ങള്‍, മാളുകള്‍, മെഡിക്കല്‍ കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ - ഇവയിലൊക്കെ പങ്കുള്ള ധനികരായ മുസ്ലീങ്ങളുടെ നീണ്ട നിര കേരളത്തിലുണ്ട്. കേരളത്തിലെ മുളീങ്ങള്‍ക്കിടയിലുള്ള ഈ ഭേദപ്പെട്ട അവസ്ഥ തന്നെയാണ് ഒരു വിഭാഗം ചെറുപ്പക്കാര്‍ തീവ്രവാദത്തില്‍ ആകൃഷ്ടരാകാന്‍ കാരണം; അല്ലാതെ ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ ദാരിദ്ര്യവും, നീതി നിഷേധവുമല്ല. വരേണ്യ വര്‍ഗത്തിലുള്ളവരാണ് സാധാരണക്കാരെ പലപ്പോഴും തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നത്; അവരെ വഴി തെറ്റിക്കുന്നത്. ദാരിദ്ര്യത്തോടും വിധിയോടും പൊരുതുമ്പോള്‍ സ്വന്തം നില മെച്ചപ്പെടുത്തണമെന്നല്ലാതെ ആരെങ്കിലും തീവ്രവാദിയാകുവാന്‍ മോഹിക്കുമോ??? ഇതോക്കെ മനസിലാക്കിയാല്‍ മുസ്ലിം കമ്യുണിറ്റിയിലുള്ള ആളുകള്‍ക്ക് തന്നെ മെച്ചം. സാധാരണക്കാരായ ജനങ്ങളുടെ അഭിവൃദ്ധി മറന്നുകൊണ്ട് സമൂഹത്തെ കുട്ടിച്ചോറാക്കാന്‍ മതം ഉപയോഗിച്ച് ശ്രമിക്കുന്നവരെയൊക്കെ നയിക്കുന്നത് സ്വാര്‍ത്ഥതയും, വരേണ്യ വര്‍ഗ താല്‍പര്യങ്ങളും മാത്രമാണെന്നുള്ളത് എല്ലാവരും മനസിലാക്കേണ്ട ലളിതമായ ഒരു സത്യമാണ്.
Join WhatsApp News
amerikkan mollakka 2019-10-17 19:56:01
വെള്ളാശ്ശേരി സാഹിബ്  അസ്സലാമു അലൈക്കും 
ഇങ്ങള് എയ്തിയത്  ശരിയാണ്. പന്നിയിറച്ചി 
തിന്നു ചുരുട്ടും വലിച്ച് മദ്യം മോന്തിയിരുന്നയാൾ 
ഒരു ഇസ്‌ലാമിക് രാജ്യം സൃഷ്ടിച്ചുവെന്നു 
പറഞ്ഞാൽ ഞമ്മളൊഴികെ ഒരു ഇസ്‌ലാമും 
ബിശ്വസിക്കില്ല.കാരണം മുസ്ലീമിൽ പഠിപ്പുള്ള 
ഒരു പഹയനും അത് പറയില്ല.  ഇ മലയാളി 
ലോകമെങ്ങും എല്ലാവരും ബായിക്കട്ടെ. 
അതുമൂലം കുറെ അക്രമങ്ങൾ ഒഴിവായാൽ 
പടച്ചോൻ കൃപ കാണിക്കും. സാഹിബ് 
ഇത്തരം ബിസയങ്ങൾ എയ്‌തുക.  ഇങ്ങളെ 
പടച്ചോൻ രക്ഷിക്കട്ടെ. 
VJ Kumar 2019-10-18 00:02:58
These kind of people do/commit  any heinous
crimes to fill their pocket with others hard earned money
because they are illiterate and they don't get any job anywhere,
 so call such people AS ""'CROOCKED , GREEDY AND DESTROYERS
OF THE WORLD, LIKE GARDEN SNAKES"""
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക