Image

ബാങ്കിങ്​ പ്രതിസന്ധി: ധനമന്ത്രിക്ക്​​ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താന്‍ തിടുക്കം -മന്‍മോഹന്‍

Published on 17 October, 2019
ബാങ്കിങ്​ പ്രതിസന്ധി: ധനമന്ത്രിക്ക്​​ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താന്‍ തിടുക്കം -മന്‍മോഹന്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ നില നില്‍ക്കുന്ന ബാങ്കിങ്​ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ധനമന്ത്രി നിര്‍മലാ സീതാരാമ​​െന്‍റ ആരോപണങ്ങള്‍ക്ക്​ മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്​. പ്രതിസന്ധിക്ക്​ പരിഹാരം കാണാതെ അതി​​െന്‍റ ഉത്തരവാദിത്തം എതിരാളികളുടെ തലയില്‍ കെട്ടിവെക്കാനാണ്​ നിര്‍മല ശ്രമിക്കുന്നതെന്ന്​ മന്‍മോഹന്‍ കുറ്റപ്പെടുത്തി. സാമ്ബത്തിക പ്രതിസന്ധിക്ക്​ പരിഹാരം കാണാന്‍ ഇനിയും സര്‍ക്കാറിന്​ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ജനങ്ങള്‍ക്ക്​ ഗുണകരമാവുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാറിന്​ മടിയുണ്ട്​. തൊഴിലില്ലായ്​മക്ക്​ ഒരു പരിഹാരവും കാണാന്‍ സര്‍ക്കാറിന്​ സാധിച്ചിട്ടില്ല. വ്യവസായങ്ങള്‍ വളരാന്‍ അവസരം നല്‍കുകയാണ്​ തൊഴിലില്ലായ്​മ പരിഹരിക്കാനുള്ള പോംവഴിയെന്നും അദ്ദേഹം വ്യക്​തമാക്കി.


പി.എം.സി ബാങ്കിലെ നിക്ഷേപകര്‍ക്ക്​ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്​ നഷ്​ടപരിഹാരം നല്‍കണമെന്ന്​ മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത്​ ഇന്ന്​ നില നില്‍ക്കുന്ന ബാങ്കിങ്​ പ്രതിസന്ധിക്ക്​ കാരണം മന്‍മോഹനും രഘുറാം രാജനുമാണെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്​താവന.

Join WhatsApp News
VJ Kumar 2019-10-17 23:41:43
A DUMMY OR ACTING RULLER always expect such
REALITY ; honest and vague blames because the said DUMMY RULLER enjoyed his
life with Indian Janathas hard earned money, right???
What you did for Indian Janathas other than to obey the
order of ITALIAN Maathamma.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക