Image

വാശിക്ക് പഠിച്ച് അമ്മയും മകളും; മകള്‍ക്ക് പിന്നാലെ പിഎച്ച്ഡി നേടി നടി സുജ കാര്‍ത്തികയുടെ അമ്മ

Published on 16 October, 2019
വാശിക്ക് പഠിച്ച് അമ്മയും മകളും; മകള്‍ക്ക് പിന്നാലെ പിഎച്ച്ഡി നേടി നടി സുജ കാര്‍ത്തികയുടെ അമ്മ


രാജസേനന്‍ സംവിധാനം ചെയ്ത മലയാളി മാമന് വണക്കം എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് സുജ കാര്‍ത്തിക മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സുജ ക്യാരക്ടര്‍ വേഷങ്ങളിലൂടെ തിളങ്ങി. 2010ല്‍ ജനുവരിയില്‍ വിവാഹിതയായ താരം പിന്നീട് സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. എന്നാല്‍ നൃത്ത വേദികളില്‍ സുജ കാര്‍ത്തിക നിറസാന്നിധ്യവുമായിരുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് സുജ പിഎച്ച്ഡി എടുത്തിരുന്നു. ഇപ്പോള്‍ മകള്‍ക്ക് പിന്നാലെ സുജയുടെ അമ്മ ചന്ദ്രിക സുന്ദരേശനും പിച്ച്ഡി നേടിയിരിക്കുകയാണ്. നൃത്തമാണ് പ്രധാന മേഖലയെങ്കിലും സാമൂഹ്യ ശാസ്ത്രത്തിലാണ് അമ്മയും മകളും പിച്ച്ഡി നേടിയത്. കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നാണ് ചന്ദ്രിക പിഎച്ച്ഡി നേടിയത്. സുജ കൊമേഴ്‌സും ചന്ദ്രിക മാനേജ്‌മെന്റുമാണ് വിഷയങ്ങളായി തിരഞ്ഞെടുത്തത്. ചന്ദ്രിക എംഎ ഭരതനാട്യത്തിന് പഠിക്കുകയും ചെയ്യുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക