Image

കേസെടുക്കുമ്പോള്‍ ആനക്കൊമ്പ് മോഹന്‍ ലാലിന്റേതല്ലെന്നു വനംവകുപ്പ്

Published on 16 October, 2019
കേസെടുക്കുമ്പോള്‍ ആനക്കൊമ്പ് മോഹന്‍ ലാലിന്റേതല്ലെന്നു വനംവകുപ്പ്


കൊച്ചി : ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നടന്‍  മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി സത്യവാങ്മൂലവും സമര്‍പ്പിച്ചു. ആനക്കൊമ്പ് കൈവശംവച്ചതു വനംവകുപ്പിന്റെ അനുമതിയോടെയാണെന്നും ഇതുമായി ബന്ധപ്പെട്ട വിവാദം തന്നെ മോശക്കാരനാക്കാനാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

എന്നാല്‍, കേസെടുക്കുന്ന സമയത്തു മോഹന്‍ലാലിന് ആനക്കൊമ്പിന്റെ ഉടമാവകാശമോ കൈവശംവയ്ക്കാനുള്ള അനുമതിയോ ഇല്ലായിരുന്നെന്നു വനംവകുപ്പ് വ്യക്തമാക്കി.  അതിനാല്‍ മോഹന്‍ലാലിനെ ഒന്നാംപ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കുറ്റപത്രം നിലനില്‍ക്കുമെന്നു വനംവകുപ്പ് ഹൈക്കോടതിയെ അറിയിക്കും.

Join WhatsApp News
ഫൊക്കാന 2019-10-16 15:06:43
ആനക്കൊമ്പ് മോഷണത്തിന് പരിഹാരമായി , ഗുരുവായൂർ അമ്പലത്തിൽ നാക്കിരുത്തിയിരിക്കുന്ന  രണ്ടു  അമ്പലവാസികളായ ആനകളെ വാങ്ങി , കാട്ടിലേക്ക് സ്വാതന്ത്രരാക്കി വിടട്ടെ . എങ്ങനെയുണ്ട് എന്റെ ഐഡിയ ? 

ഫൊക്കാന 
Anthappan 2019-10-17 13:18:58
This is what is happening in America. There are so many people supporting Trump but it doesn't mean that we should normalize his criminal behavior by not standing up against it.  It is not a good attitude to justify Mohan Lal's mistake by saying that there are are so many rich people in Kerala own tusks probably procured the same he did.  It is just like saying that there are so many  thieves in Kerala those who have committed crime but never got caught or  punished for their theft.   It is better for the society as a whole,  if a person like Mohan Lal stands up in the court and say that it was a mistake from his part to buy a tusk which is banned by law  and he would accept the punishment for that.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക