Image

സുഹൃത്തുക്കള്‍ക്കൊപ്പം പുഴക്കരയിലിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു

Published on 16 October, 2019
സുഹൃത്തുക്കള്‍ക്കൊപ്പം പുഴക്കരയിലിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു
തലശ്ശേരി: കൂട്ടുകാര്‍ക്കൊപ്പം പുഴക്കരയിലിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു. പാലയാട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിനടുത്ത്  സാഫല്യത്തില്‍ പ്രബിലേഷാണ് (24) മരിച്ചത്.

ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. പ്രബിലേഷിനൊപ്പമുണ്ടായ സുഹൃത്ത് അപ്പു എന്ന ആദര്‍ശിന് (25 ) പൊള്ളലേറ്റു. മിന്നലേറ്റ് ദേഹമാസകലം കരുവാളിച്ചു വീണ പ്രബിലേഷിനെയും ആദര്‍ശിനെയും ഉടന്‍ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പ്രഥമ ശുശ്രൂഷ ലഭിക്കും മുന്‍പെ പ്രബിലേഷ് മരണപ്പെട്ടിരുന്നു.

പൊള്ളലേറ്റ ആദര്‍ശ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്.മേലൂരിലെ കേളം കണ്ടി പ്രകാശന്റെയും അണ്ടലൂര്‍ താഴെക്കാവ് അംഗന്‍വാടിയിലെ ജീവനക്കാരി ബിന്ദുവിന്റെയും മകനാണ് മരണപ്പെട്ട പ്രബിലേഷ്. സഹോദരി പ്രവ്യ . മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക