Image

ഇന്‍ഷുറന്‍സ് തുക കിട്ടാനായി ഭിന്നശേഷിക്കാരനായ സഹോദരനെ കൊന്ന് കെട്ടിത്തൂക്കി.

Published on 16 October, 2019
ഇന്‍ഷുറന്‍സ് തുക കിട്ടാനായി ഭിന്നശേഷിക്കാരനായ സഹോദരനെ കൊന്ന് കെട്ടിത്തൂക്കി.


അജ്മീര്‍: ഇന്‍ഷുറന്‍സ് തുക കിട്ടാനായി ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്നു കെട്ടിത്തൂക്കി. രാജസ്ഥാനിലെ അജ്‌മേറിലാണ് സംഭവം. ഹതന്‍ഖേഡ സ്വദേശിയായ ദൗ (30)നെയാണ് സഹോദരന്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ദൗവിന്റെ ഇളയസഹോദരന്‍ വജീറിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയാണ് ദൗവിനെ വീടിനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍ ദൗവിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദൗവിന്റെ സഹോദരന്‍ വജീര്‍ കുടുംബവുമായി നല്ലബന്ധം പുലര്‍ത്തിയിരുന്നില്‌ലെന്നും ദൗവിന്റെ ഇന്‍ഷുറന്‍സ് പോളിസിയുടെ നോമിനിയും വജീറാണെന്നും കണ്ടെത്തി. തുടര്‍ന്ന് വജീറിനെ ചോദ്യം ചെയ്തതിലൂടെയാണ് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക