Image

ദീര്‍ഘവീക്ഷണം (കവിത: രാജന്‍ കിണറ്റിങ്കര)

Published on 16 October, 2019
ദീര്‍ഘവീക്ഷണം (കവിത: രാജന്‍ കിണറ്റിങ്കര)
നമ്മള്‍ വളരെ
അഡ്വാന്‍സ്ഡ്
ആയിരിക്കുന്നു
കുഞ്ഞു ജനിക്കും
മുന്നെ തന്നെ
പേരിടല്‍ കഴിക്കും
മുട്ടിലിഴയുന്ന
പ്രായത്തില്‍
സ്കൂളില്‍ ചേര്‍ക്കും
െ്രെപമറി ക്ലാസില്‍
നിന്നു തന്നെ
ഡോക്ടറും എഞ്ചിനീയറും
ആക്കും
സൈക്കിളോടിക്കാന്‍
അറിയില്ലെങ്കിലും
െ്രെഡവിംഗ് പഠിക്കും
വീട് കെട്ടും മുന്നെ
മതില്‍ നിര്‍മ്മിക്കും
കല്യാണം
കഴിക്കും മുന്നെ
ഭാര്യാഭര്‍ത്തക്കന്മാരാകും
അത് കൊണ്ടായിരിക്കും
ഒന്നിനും ഒരുറപ്പും
ഇല്ലാതെ പോയത്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക