Image

പൂഴിക്കടകന്‍' : ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Published on 16 October, 2019
പൂഴിക്കടകന്‍' : ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്ബന്‍ വിനോദ് ജോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂഴിക്കടകനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സ്നേഹ ഉണ്ണികൃഷ്ണന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. അന്ന എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ചിത്രം കൂടിയാണ് പൂഴിക്കടകന്‍. അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സുധി കോപ്പ, ബിജു സോപാനം, പ്രദീപ് കോട്ടയം, മാല പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക