Image

നാലു കുടുംബാംഗങ്ങളെ വധിച്ച ഇന്ത്യക്കാരന്‍ ശങ്കര്‍ നാഗപ്പ അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 16 October, 2019
നാലു കുടുംബാംഗങ്ങളെ വധിച്ച ഇന്ത്യക്കാരന്‍ ശങ്കര്‍ നാഗപ്പ അറസ്റ്റില്‍
കാലിഫോര്‍ണിയ: രണ്ടു മുതിര്‍ന്നവരേയും, രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പോലീസില്‍ കീഴടങ്ങിയ ഇന്ത്യന്‍ വംശജന്‍ കാലിഫോര്‍ണിയായില്‍ നിന്നുള്ള ശങ്കര്‍ നാഗപ്പയെ (53) പോലീസ് അറസ്റ്റു ചെയ്തു.

കൊലപ്പെടുത്തിയ ഒരു പുരുഷന്റെ മൃതദേഹവുമായി 200 മൈല്‍ കാറോടിച്ചാണ് ശങ്കര്‍ റോസ് വില്ല പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. റോസ് വില്ല പോലീസ് ക്യാപ്റ്റന്‍ ജോഷ് സൈമനാണ് വിവരം ഒക്ടോബര്‍ 14 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ്അറിയിച്ചത്.

പോലീസ് ചോദ്യം ചെയ്യുന്നതിന് മുമ്പു തന്നെ മറ്റു മൂന്നുപേരെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചു കൊലപ്പെടുത്തിയതായി പ്രതി മൊഴി നല്‍കി.
നാലുപേരേയും വധിച്ചത് ഒരാഴ്ചക്കു മുമ്പായിരിക്കുമെന്നാണ് പോലീസ് നിഗമനം.
റോസ് വില്ലയില്‍ നിന്നും ഒരാഴ്ചമുമ്പാണ് ഇയ്യാളെ കാണാതായത്.

മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല.
അറസ്റ്റു ചെയ്ത പ്രതി ശങ്കര്‍ നാഗപ്പയെ പ്ലേയ്‌സണ്‍ കൗണ്ടി ജയിലിലടച്ചു.

read more

നാലു കുടുംബാംഗങ്ങളെ വധിച്ച ഇന്ത്യക്കാരന്‍ ശങ്കര്‍ നാഗപ്പ അറസ്റ്റില്‍നാലു കുടുംബാംഗങ്ങളെ വധിച്ച ഇന്ത്യക്കാരന്‍ ശങ്കര്‍ നാഗപ്പ അറസ്റ്റില്‍നാലു കുടുംബാംഗങ്ങളെ വധിച്ച ഇന്ത്യക്കാരന്‍ ശങ്കര്‍ നാഗപ്പ അറസ്റ്റില്‍നാലു കുടുംബാംഗങ്ങളെ വധിച്ച ഇന്ത്യക്കാരന്‍ ശങ്കര്‍ നാഗപ്പ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക