ദില്ലി: 40 ദിവസമായി തുടരുന്ന അയോധ്യ ഭൂമി തര്‍ക്ക കേസിലെ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കും. എല്ലാ കക്ഷികള്‍ക്കും വാദിക്കാനായി 45 മിനിറ്റ് സമയം കൂടി മാത്രമെ അനുവദിക്കു. ഇന്ന് 5 മണിവരെ മാത്രമെ കേസില്‍ വാദം കേള്‍ക്കുകയുള്ളുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യ കേസില്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയുടെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കാന്‍ ആരംഭിച്ചത്.
ഒക്ടോബര്‍ 17നകം വാദങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി കേസിലെ എല്ലാ കക്ഷികള്‍ക്കും അന്ത്യശാസനം നല്‍കിയിരുന്നു.