Image

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം ഒക്ടോബര്‍ 19 ന് ശനിയാഴ്ച.

രാജു ശങ്കരത്തില്‍ ഫോമാ ന്യൂസ് ടീം Published on 16 October, 2019
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം ഒക്ടോബര്‍ 19  ന് ശനിയാഴ്ച.
ഫിലാഡല്‍ഫിയാ: ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം 2019  ഒക്ടോബര്‍ 19  ന് ശനിയാഴ്ച രാവിലെ 8.00 മുതല്‍ വൈകിട്ട് 8:00 വരെ ഫിലാഡല്‍ഫിയ സെന്റ്: തോമസ് സീറോ മലബാര്‍  ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച്  നടത്തപ്പെടുന്നു (608 Welsh Road , Philadelphia , PA 19115). രാവിലെ എട്ടുമണി മുതല്‍  രാത്രി എട്ടുമണി വരെ നീണ്ടുനില്‍ക്കുന്ന ഈ  യുവജനോത്സവം ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും മികച്ച അഭിഭാഷകനുമായ അഡ്വക്കേറ്റ് ജോസ് കുന്നേല്‍, 2018 ലെ  കേരളാ സ്‌റ്റേറ്റ് ബെസ്റ്റ്  ചൈല്‍ഡ് ആര്‍ട്ടിസ്‌ററ് അവാര്‍ഡ് ജേതാവായ റിഥുന്‍ ഗുജ്ജാ എന്നിവര്‍ ഒത്തുചേര്‍ന്ന്  ചേര്‍ന്ന് ഉദ്ഘാടനം  ചെയ്യും.

പെന്‍സില്‍വാനിയാ, ന്യൂ ജേഴ്‌സി, ഡെലവെയര്‍ എന്നീ  സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ വാശിയേറിയ  മത്സരങ്ങളില്‍ പങ്കെടുക്കാനായി മുന്‍ വര്‍ഷങ്ങളെക്കാളും കൂടുതല്‍ മത്സരാത്ഥികള്‍ ഈ വര്‍ഷം മത്സര രംഗത്തുണ്ട്. മത്സരാര്‍ത്ഥികളുടെ  ബാഹുല്യം കണക്കിലെടുത്ത് വിവിധയിനങ്ങള്‍ക്കായി നാല് വേദികളാണ് ക്രമീകരിച്ചിട്ടുള്ളത്. യുവജനോത്സവത്തിലെ മത്സരവിഭാഗങ്ങളുടെ വിധി നിര്‍ണ്ണയത്തിനായി അതാത് തലത്തിലെ  പ്രഗത്ഭരായ വ്യക്തികളാണ് വിധികര്‍ത്താക്കളായി  എത്തുന്നത്.  സൂക്ഷ്മവും, സുതാര്യവുമായ രീതിയിലായിരിക്കും മത്സരങ്ങളുടെ നടത്തിപ്പുകളും, ക്രമീകരണങ്ങളും.

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണിലെ  എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബി  തോമസ്, സെക്രട്ടറി തോമസ് ചാണ്ടി, ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസ് ഏബ്രാഹാം, ട്രഷറാര്‍ ജോസഫ് സക്കറിയാ, റീജിയണല്‍  പി.ആര്‍. ഓ. രാജു ശങ്കരത്തില്‍  എന്നിവര്‍  അറിയിച്ചു. അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഏബ്രാഹാം (ആര്‍ട്ട്‌സ് ചെയര്‍മാന്‍: 267 235 8650 , ബോബി തോമസ്  ( റീജിണല്‍ വൈസ് പ്രസിഡന്റ് ) 862 812 0606,  തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ജോസഫ് സക്കറിയാ (ട്രഷറര്‍ ) 215 252 0443, രാജു ശങ്കരത്തില്‍ (പി. ആര്‍. ഓ) 215 681 9852.

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം ഒക്ടോബര്‍ 19  ന് ശനിയാഴ്ച.
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം ഒക്ടോബര്‍ 19  ന് ശനിയാഴ്ച.
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം ഒക്ടോബര്‍ 19  ന് ശനിയാഴ്ച.
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം ഒക്ടോബര്‍ 19  ന് ശനിയാഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക