Image

സ്‌നേഹത്തിനൊരു വലിയ മാജിക്കുണ്ട്.... നവീനിനൊപ്പം നിന്ന് ഭാവന

Published on 15 October, 2019
സ്‌നേഹത്തിനൊരു വലിയ മാജിക്കുണ്ട്.... നവീനിനൊപ്പം നിന്ന് ഭാവന

നടി ഭാവനയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഭര്‍ത്താവ് നവീനിനൊപ്പമുള്ള സെല്‍ഫി ചിത്രമാണ് ഭാവന പങ്കുവെക്കുന്നത്. 

സ്‌നേഹത്തിനൊരു വലിയ മാജിക്കുണ്ട്. മനസു തുറന്നു സ്‌നേഹിക്കുമ്പോള്‍ ആ മാജികും ചുറ്റും പരക്കും. നവീനിനു ചുറ്റും ആ സ്‌നേഹവും മാജിക്കുമുണ്ടെന്നാണ് ഭാവന പറയുന്നത്.  ഏറെ കാലത്തെ പ്രണയത്തിനു ശേഷം 2018 ജനുവരിയിലാണ് കന്നഡ നിര്‍മ്മാതാവ് നവീനിനെ വിവാഹം ചെയ്ത് നടി ഭാവന അഭിനയത്തിന് ഒരു ചെറിയ ബ്രേക്കെടുത്തത്. 

എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു, ഈ നടി. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക