Image

ഡികെ ശിവകുമാറിനെ വിടാതെ ഇഡി; കസ്റ്റഡി കാലാവധി ഈ മാസം 25 വരെ നീട്ടി

Published on 15 October, 2019
ഡികെ ശിവകുമാറിനെ വിടാതെ ഇഡി; കസ്റ്റഡി കാലാവധി ഈ മാസം 25 വരെ നീട്ടി

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 25 വരെ നീട്ടി. ദില്ലി കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി അജയ് കുമാര്‍ കുഹാര്‍ ആണ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. ജാമ്യം നലകരുതെന്ന ആദായ നികുതി വകുപ്പിന്‍റെ ആവശ്യത്തെ ഡികെ ശിവകുമാര്‍ കോടതിയില്‍ എതിര്‍ത്തില്ല.


അമിത് മഹാജന്‍, നിതേഷ് റാണ, എന്‍കെ മാട്ട എന്നിവരാണ് ഇഡിക്ക് വേണ്ടി ഹാജരായത്. ഡികെ ശിവകുമാറിനെ നിലവില്‍ പുറത്തുവിടാന്‍ ആകില്ലെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സപ്തംബര്‍ 25 നും ശിവകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പുറത്തിറങ്ങിയാല്‍ ശിവകുമാര്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.


അതേസമയം കേസില്‍ ഡികെ ശിവകുമാറിനെതിരെ കുരുക്ക് മുറുക്കാനുള്ള നീക്കം ശക്തിമാക്കിയിരിക്കുകയാണ് ഇഡി. കഴിഞ്ഞ ദിവസം ഡികെ ശിവകുമാറിന്‍റെ 80 വയസായ അമ്മ ഗൗരമ്മായോടും ഭാര്യ ഉഷയേയും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശം നല്‍കിയിരുന്നു. അമ്മ ​ഗൗരമ്മയോട് ഈ 15 ന് ഹാജരാകാനും ഭാര്യ ഉഷയോട് 17 ന് ഹാജരാകാനുമാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തേ ഡികെയുടെ മകള്‍ ഐശ്വര്യയേയും സഹോദരനും എംപിയുമായ ഡികെ ശിവകുമാറിനേയും കേസില്‍ ചോദ്യം ചെയ്തിരുന്നു. ‌‌ഹവാല ഇടപാട് കേസില്‍ സപ്തംബര്‍ 3 നാണ് കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്യുന്നത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക