Image

ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് തിരിച്ചുവരുന്നു

Published on 15 October, 2019
ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് തിരിച്ചുവരുന്നു

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഞാന്‍ വന്നിരിക്കുന്നു' നരസിംഹം എന്ന സിനിമയിലെ മലയാളികള്‍ ഒരിക്കലും മറക്കാത്ത മോഹന്‍ലാല്‍ പറയുന്ന ഡയലോഗാണിത്. എന്നാല്‍ ഈ ഡയലോഗ് ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിലെ പ്രഖ്യാപനത്തിനായി ഉപയോഗിക്കുകയാണ് യൂത്ത് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് സുകുമാരന്‍. കൂടുതല്‍ വ്യക്തതയുള്ള ഒന്നും നല്‍കാതെയാണ് അദ്ദേഹം തന്നെ ഫേസ്ബുക്ക് പേജിലൂടെ ഒരു ഫോട്ടോ പങ്കുവെച്ചത്.'ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വരുന്നു' അനൗണ്‍സ്മെന്റ് നാളെ പത്ത് മണിക്ക് എന്നു മാത്രമായിരുന്നു അദ്ദേഹം പങ്കുവെച്ച്‌ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഈ സംഭവം വലിയ വാര്‍ത്തയായതോടെ പൃഥ്വിരാജ് ആരാധകരും പ്രേക്ഷകര്‍ക്കും ആകാംക്ഷയാണ് ഇപ്പോള്‍. ഏതു ചിത്രത്തിന്റെ പ്രഖ്യാപനവും അദ്ദേഹം നടത്തുക എന്ന് ഇപ്പോള്‍ വലിയ ചര്‍ച്ചകളും ഊഹാപോഹങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പൃഥ്വിരാജ് പങ്കുവെച്ച്‌ ഇതേ ചിത്രം തന്നെ സംവിധായകന്‍ ഷാജി കൈലാസും തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെയാണ് പ്രേക്ഷകര്‍ക്ക് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ആയത്. പൃഥ്വിരാജിനെ ഒരു പുതിയ ചിത്രത്തിന് അനൗണ്‍സ്മെന്റ് ആണ് വരാന്‍ പോകുന്നതെന്നും ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആയിരിക്കുമെന്ന് ആണ് ഇപ്പോള്‍ നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായ ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന കാര്യമാണ് ആരാധകര്‍ കണ്ടെത്തിയത്. 2012ല്‍ സിംഹാസനം എന്ന ഷാജി കൈലാസ് ചിത്രത്തിലാണ് പൃഥ്വിരാജ് അവസാനമായി അഭിനയിച്ചത്. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ജനപ്രിയ നടന്‍ ജയറാമിനെ നായകനാക്കി 2013ല്‍ ജിഞ്ചര്‍ എന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യുകയുണ്ടായി. ചിത്രം വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്ന് മാത്രമല്ല ഒരു സംവിധായകനെന്ന നിലയില്‍ ധാരാളം വിമര്‍ശനങ്ങളും ഷാജി കൈലാസ ചിത്രത്തിലൂടെ നേരിടേണ്ടിവന്നു. പിന്നീട് 2017 തമിഴ് സിനിമയില്‍ അദ്ദേഹം ഒരു പരീക്ഷണത്തിന് മുതിര്‍ന്നു. വേഗൈ എക്സ്പ്രസ് എന്നാണ് ആ ചിത്രത്തിന് പേര്. വലിയൊരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം മലയാള സിനിമയിലേക്ക് കടന്നു വരുന്നു എന്ന വാര്‍ത്തകളുടെ സ്ഥിരീകരിച്ചു വിവരങ്ങള്‍ നാളെ പത്ത് മണിക്ക് ശേഷം അറിയാന്‍ കഴിയും എന്നാണ് എല്ലാവരും കരുതുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക