Image

പവിത്രം എഴുതിയത് 16 ദിവസംകൊണ്ട്! കമ്മട്ടിപ്പാടം എഴുതാന്‍ മൂന്ന് വര്‍ഷമെടുത്തുവെന്ന് പി ബാലചന്ദ്രന്‍

Published on 14 October, 2019
പവിത്രം എഴുതിയത് 16 ദിവസംകൊണ്ട്! കമ്മട്ടിപ്പാടം എഴുതാന്‍ മൂന്ന് വര്‍ഷമെടുത്തുവെന്ന് പി ബാലചന്ദ്രന്‍

മലയാളത്തില്‍ അഭിനേതാവായും തിരക്കഥാകൃത്തായും ശ്രദ്ധേ നേടിയ നടനാണ് പി ബാലചന്ദ്രന്‍. പവിത്രം, അഗ്നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കമ്മട്ടിപ്പാടം ആയിരുന്നു പി ബാലചന്ദ്രന്‍ തിരക്കഥ എഴുതിയ സിനിമകളില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം ടൊവിനോയുടെ എടക്കാട് ബറ്റാലിയന്‍ 06ന് വേണ്ടിയാണ് പി ബാലചന്ദ്രന്‍ തിരക്കഥ എഴുതിയിരിക്കുന്നത്.


അടുത്തിടെ ഓണ്‍ലുക്കേര്‍സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഓരോ തിരക്കഥകളും എഴുതാന്‍ എടുത്ത സമയം അദ്ദേഹം വെളിപ്പടുത്തിയിരുന്നു. 16 ദിവസം കൊണ്ട് പവിത്രമെഴുതിയ തനിക്ക് കമ്മട്ടിപ്പാടമെഴുതാന്‍ വേണ്ടി വന്നത് മൂന്ന് വര്‍ഷമാണെന്ന് തിരക്കഥാകൃത്ത് പറയുന്നു. പുനരധിവാസം എന്ന ചിത്രം എഴുതാന്‍ വെറും നാല് ദിവസമാണ് എടുത്തത്.


തിരക്കഥ പൂര്‍ത്തിയാക്കാന്‍ എടുത്ത സമയവും ചിത്രങ്ങളുടെ നിലവാരവും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലെന്നും അദ്ദേഹം പറയുന്നു. പുതുതലമുറയിലെ നടന്മാര്‍ പവിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ചതുപോലെയുളള കഥാപാത്രങ്ങള്‍ ഏറ്റെടുക്കാത്തതിന്റെ കാരണവും പി ബാലചന്ദ്രന്‍ തുറന്നുപറഞ്ഞു. അവരുടെ സാധ്യതകളെക്കുറിച്ച്‌ അവര്‍ക്ക് തന്നെ വ്യക്തമായ ബോധം ഉളളത് കൊണ്ടാണെന്നും തങ്ങളെ കൊണ്ട് പറ്റുന്നത് മാത്രം എടുത്തു അതിലൂടെ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പി ബാലചന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക