Image

ആക്രമണ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് നടി

Published on 14 October, 2019
ആക്രമണ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് നടി
ന്യൂഡല്‍ഹി: തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ നടന്‍ ദിലീപിന് നല്‍കരുതെന്ന് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് എതിര്‍പ്പില്ലെന്നും എന്നാല്‍ പകര്‍പ്പ് നല്‍കരുതെന്നുമാണ് നടി രേഖാമൂലം കോടതിക്ക് എഴുതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ നല്‍കിയാല്‍ പ്രചരിക്കുമെന്നും തന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും നടി ആവശ്യപ്പെട്ടു.

ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. വാദത്തിനൊടുവില്‍ എല്ലാ കക്ഷികളോടും ആവശ്യങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ദിലീപ് നേരത്തെ തന്നെ വാദങ്ങള്‍ എഴുതി നല്‍കിയിരുന്നു.

ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കുന്നതിനെ പ്രോസിക്യൂഷനും ശക്തമായി തന്നെ എതിര്‍ത്തിരുന്നു. മൂന്നു കക്ഷികളുടെയും വാദങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഹര്‍ജി ഉടന്‍ വിധിയുണ്ടായേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക