Image

ഭരണനേട്ടങ്ങള്‍ നിരത്തി വട്ടിയൂര്‍ക്കാവില്‍ മുഖ്യമന്ത്രിയുടെ പ്രചരണം

Published on 14 October, 2019
ഭരണനേട്ടങ്ങള്‍ നിരത്തി വട്ടിയൂര്‍ക്കാവില്‍ മുഖ്യമന്ത്രിയുടെ പ്രചരണം

തിരുവനന്തപുരം: വിവാദവിഷയങ്ങള്‍ ഒഴിവാക്കിയും ഭരണനേട്ടങ്ങള്‍ നിരത്തിയും വട്ടിയൂര്‍ക്കാവില്‍ മുഖ്യമന്ത്രിയുടെ പ്രചരണം. വികെ പ്രശാന്തിന്റെ സ്ഥാനാര്‍ഥിത്വത്തോടെ യുഡിഎഫ് വേവലാതിയിലായെന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് രണ്ടു പൊതുയോഗങ്ങളില്‍ കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു.


പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയില്ല, പകരം ഭരണനേട്ടങ്ങളുടെ പട്ടിക മാത്രം മുഖ്യമന്ത്രി നിരത്തി. എന്‍എസ്‌എസ് നിലപാടോ, ശബരിമല പ്രശ്നമോ ബിജെപിയോ ഒന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ കടന്നുവന്നില്ല. മൂന്നര വര്‍ഷം മുന്‍പ് അഴിമതിയുടെ കൂത്തരങ്ങായിരുന്ന സംസ്ഥാനത്തെ അഴിമതി രഹിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കി തുടങ്ങി.


 സര്‍വമേഖലയിലും പുരോഗതി ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വികെ പ്രശാന്തിനെതിരായ യുഡിഎഫ് നേതാക്കളുടെ വ്യക്തിപരമായ ആക്രമണത്തിന് തത്കാലം മറുപടിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേനിലവാരത്തില്‍ പറഞ്ഞാല്‍ ശരിയാവില്ല. വൈകിട്ട് പേരൂര്‍ക്കടയിലും നന്ദന്‍കോടും നടക്കുന്ന പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക