Image

പുതിയ ഇന്നിങ്‌സിനായി കാത്തിരിക്കുന്നു; ഗാംഗുലിയെ അഭിനന്ദിച്ച്‌ മമത

Published on 14 October, 2019
പുതിയ ഇന്നിങ്‌സിനായി കാത്തിരിക്കുന്നു; ഗാംഗുലിയെ അഭിനന്ദിച്ച്‌ മമത

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിക്ക് ആശംസകള്‍ നേര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയുടേയും ബംഗാളിന്റേയും അഭിമാനമാണ് താങ്കള്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായുള്ള താങ്കളുടെ ഭരണകാലഘട്ടം ഞങ്ങള്‍ക്ക് അഭിമാനമായിരുന്നു. ഒരു പുതിയ ഇന്നിങ്‌സിനായി കാത്തിരിക്കുന്നു. ഗാംഗുലിക്ക് അഭിനന്ദനം അറിയിച്ച്‌ക്കൊണ്ടുള്ള ട്വീറ്റിലാണ് മമത ഇങ്ങനെ പറഞ്ഞത്.


മുംബൈയില്‍ ഇന്നലെ ചേര്‍ന്ന ബിസിസിഐയുടെ അനൗപചാരിക യോഗത്തിലാണ് ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. എന്‍.ശ്രീനിവാസന്റെ നോമിനിയായ ബ്രിജേഷ് പട്ടേലിനെ പ്രസിഡന്റാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് സമവായത്തിലൂടെ ഗാംഗുലിക്ക് നറുക്ക് വീണത്.


ബിസിസിഐ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശം നല്‍കേണ്ട അവസാന തിയതി ഇന്നാണ്. എന്നാല്‍ പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതിനാല്‍ മറ്റാരും ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക