Image

ബിജെപിയെ വിമര്‍ശിച്ച്‌ നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ്

Published on 14 October, 2019
ബിജെപിയെ വിമര്‍ശിച്ച്‌ നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ്

നരസിംഹ റാവു-മന്‍മോഹന്‍ സി൦ഗ് സാമ്ബത്തിക മാതൃക ബിജെപി സ്വീകരിക്കണമെന്ന് നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവും സാമ്ബത്തിക ശാസ്ത്രജ്ഞനുമായ പറക്കാല പ്രഭാകര്‍!!


ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇന്ത്യയുടെ സാമ്ബത്തിക മുരടിപ്പില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

'എ ലോഡ്‌സ്റ്റാര്‍ ടു സ്റ്റിര്‍ ദ എക്കണോമി' എന്ന തലക്കെട്ടിലാണ് അദ്ദേഹംലേഖനം എഴുതിയിരിക്കുന്നത്.


നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതിനു പകരം, രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മന്‍മോഹന്‍ സി൦ഗ് സാമ്ബത്തിക മാതൃക ബിജെപി സ്വീകരിക്കണം. - അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത് നിഷേധാത്മക നിലപാടാണ്. എല്ലാ മേഖലകളും ഗുരുതര സ്ഥിതിഗതികളെ അഭിമുഖീകരിക്കുന്നതിന്റെ സൂചനകള്‍ ധാരാളമായുണ്ടെന്നും അദ്ദേഹം പറയുന്നു.


പുതിയ നയങ്ങള്‍ രൂപപ്പെടുത്താന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെഹ്‌റുവിയന്‍ മോഡലിനെ വിമര്‍ശിക്കുക എന്നതിലേക്കാണ് ബിജെപിയുടെ സാമ്ബത്തിക തത്വശാസ്ത്രവും അതിന്‍റെ പ്രായോഗികതയും പ്രധാനമായും പരിമിതപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.


സാമ്ബത്തിക നയങ്ങളുടെ കാര്യത്തില്‍ ഇതല്ല ഇതല്ല (നേതി നേതി) എന്നതാണ് ബി ജെ പി സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും എന്താണ് തങ്ങളുടെ നയം എന്ന് വ്യക്തമാക്കാതെയാണിതെന്നും പ്രഭാകര്‍ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

റാവു-സി൦ഗ് സാമ്ബത്തിക മാതൃക പിന്‍പറ്റുന്നതിലൂടെയും ഉത്സാഹത്തോടെ പരിശ്രമിക്കുന്നതിലൂടെയും നിലവില്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ ബിജെപിക്കും നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനാവുമെന്നും അദ്ദേഹം പറയുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ ആന്ധ്ര നരസപുരം സ്വദേശിയായ പറകാല പ്രഭാകറിനെ 1986 ലാണ് നിര്‍മ്മല സീതാരാമന്‍ വിവാഹം ചെയ്തത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്‍റെ കമ്യൂണിക്കേഷന്‍ അഡ്വസറായി പ്രവര്‍ത്തിച്ചിട്ടുള്ളള വ്യക്തിയാണ് അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക