Image

ഹോക്കി താരങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

Published on 14 October, 2019
ഹോക്കി താരങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊഷംഗബാദില്‍ വാഹനാപകടം. അപകടത്തില്‍ കാറിലെ യാത്രക്കാരായിരുന്ന നാല്‌ ഹോക്കി താരങ്ങള്‍ കൊല്ലപ്പെട്ടു. മരത്തിലിടിച്ച്‌ കാര്‍ മറിഞ്ഞാണ്‌ അപകടമുണ്ടായതെന്നാണ്‌ സൂചന. 

ധ്യാന്‍ ചന്ദ്‌ ടൂര്‍ണമെന്റിനായി ഇതര്‍സിയില്‍ നിന്നും ഹൊഷംദബാദിലേക്ക്‌ പോവുകയായിരുന്നു ദേശീയതലത്തില്‍ കളിക്കുന്ന താരങ്ങള്‍.

മധ്യപ്രദേശ്‌ ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ്‌ കൊല്ലപ്പെട്ടത്‌. എന്‍എച്ച്‌ 69ലൂടെ പോകവെ റൈസാല്‍പുര്‍ ഗ്രാമത്തിന്‌ സമീപത്ത്‌ വെച്ച്‌ ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ്‌ അപകടമെന്ന്‌ പോലീസ്‌ പറഞ്ഞു.

കാറില്‍ ഇവര്‍ക്കൊപ്പം സഞ്ചരിച്ച മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. മരിച്ചവരേയും പരിക്കേറ്റവരേയും തിരിച്ചറിഞ്ഞിട്ടില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക