Image

2000രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്‌

Published on 14 October, 2019
 2000രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: 2000രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്‌. പ്രമുഖ ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ദിനപത്രത്തിന്‌ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ്‌ അച്ചടി നിര്‍ത്തിയെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ പറഞ്ഞിരിക്കുന്നത്‌. 

ഈ സാമ്‌ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നും,2016-17 സാമ്‌ബത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകള്‍ അച്ചടിച്ചതായും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു.

ഇപ്പോള്‍ എടിഎമ്മുകളില്‍ നിന്ന്‌ പണം പിന്‍വലിക്കുമ്‌ബോള്‍ 2000രൂപ നോട്ടുകള്‍ ലഭിക്കുന്നത്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നത്‌ കള്ളപ്പണം നിയന്ത്രിക്കാന്‍ വേണ്ടിയാണെന്ന്‌ കരുതുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക