Image

ഫിലീ ഛായാഗ്രാഹകര്‍ക്ക് പ്രതിഛായാകീര്‍ത്തി പുരസ്കാരങ്ങള്‍

(പി ഡി ജോര്‍ജ് നടവയല്‍) Published on 12 October, 2019
ഫിലീ ഛായാഗ്രാഹകര്‍ക്ക് പ്രതിഛായാകീര്‍ത്തി പുരസ്കാരങ്ങള്‍
ഫിലഡല്‍ഫിയ: വസന്തം,,ശരത്,ഹേമന്തം, ശിശിരം, വേനല്‍ കലാവസ്ഥാ ഭംഗികളിലൂടെ സ്‌നേഹം മാത്രം ചിത്രമെഴുതുന്ന ഫിലഡല്‍ഫിയയില്‍ ,മലയാള ഭാഷയുടെ മാദക ഭംഗി ലോകം മുഴുവന്‍ ദൃശ്യമാക്കുവാന്‍ കൈക്കുടന്നയിലെ മാന്ത്രികക്ക്യാമറകളെക്കൊണ്ട് ഹൃദ്യമായ വാര്‍ത്താവതരണശൈലികള്‍ തീര്‍ക്കുന്ന മൂന്നുയുവകലകാരന്മാരെ ബഹുജനസംഘടനകളൂടെ ഐക്യവേദിയായ ഫിലഡല്‍ഫിയാ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രതിഛായാകീര്‍ത്തി പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.

അരുണ്‍ കോവാട്ട്  (ഏഷ്യാനെറ്റ് യൂഎസ്സ്ഏ),റോജിഷ് സാമുവേല്‍ (ഫ്‌ളവേഴ്സ്സ് ടി വി യൂഎസ്സ് ഏ), സിജിന്‍ പി സി തിരുവല്ല (കൈരളീ ടി വിയൂഎസ്സ് ഏ) എന്നിവര്‍ക്ക് ഫിലഡല്‍ഫിയാസിറ്റീ കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ പുരസ്കാര ഫലകങ്ങള്‍ നല്‍കിയാദരിച്ച സമ്മാനിച്ചു.

അവാര്‍ഡുകള്‍ “”ബാര്‍ട്ടര്‍ കരാറില്‍” നല്‍കുന്ന സമകാലീന ദുര്യോഗത്തിന് പ്രഹരമാകാന്‍ ഈ പുരസ്കാരമഹിമാവ് മാതൃകയായി. ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍, ഫോറം ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക