Image

ജോഷിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

Published on 12 October, 2019
ജോഷിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

സംവിധായകന്‍ ജോഷിയും മമ്മൂട്ടിയും ഒന്നിച്ചപ്പോഴോക്കെ ഹിറ്റ് ചിത്രങ്ങളാണ് പിറന്നിട്ടുള്ളത്. ന്യൂഡല്‍ഹി, നായര്‍ സാബ്, നിറക്കൂട്ട് എന്നീ ഹിറ്റ് ചിത്രങ്ങളൊക്കെ മലയാളികള്‍ക്ക് സമ്മാനിച്ചത് ഈ കൂട്ടുക്കെട്ടാണ്. ട്വന്റി ട്വന്റി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജോഷിയും അവസാനമായി ഒന്നിച്ചത്.


ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് സിനിമയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അന്തിമഘട്ടത്തിലേക്ക് എത്തുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പൊറിഞ്ചു മറിയം ജോസാണ് ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ജോഷിയുടെ ചിത്രം. ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ജോജു ജോര്‍ജും ചെമ്ബന്‍ വിനോദും നൈല ഉഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പൊറിഞ്ചു മറിയം ജോസ്'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക