Image

വരുണ്‍തേജയുടെ ചലഞ്ച് ഏറ്റെടുത്ത് സായ് പല്ലവി; ചിത്രങ്ങള്‍ വൈറല്‍

Published on 12 October, 2019
വരുണ്‍തേജയുടെ ചലഞ്ച് ഏറ്റെടുത്ത് സായ് പല്ലവി; ചിത്രങ്ങള്‍ വൈറല്‍

പ്രേമം സിനിമയിലെ മലര്‍ മിസ്സിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ നടിയാണ് സായ് പല്ലവി. വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയായി താരം മാറുകയും ചെയ്തു. താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വളരെ മികച്ച പ്രതികരണമാണ് പലപ്പോഴും ആരാധകര്‍ നല്‍കുന്നത്. ഇപ്പോള്‍ ഇതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


ഗ്രീന്‍ ഇന്ത്യ ചലഞ്ചുമായി ബന്ധപ്പെട്ട് ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരം. ചലഞ്ച് ഏറ്റെടുത്ത്മരം നടുന്ന ദൃശ്യങ്ങള്‍ സായിപല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഫിദ എന്ന ചിത്രത്തില്‍ കോ-സ്റ്റാര്‍ ആയിരുന്ന നടന്‍ വരുണ്‍തേജയാണ് സായിപല്ലവിയെ ചലഞ്ച് ചെയ്തത്. മരം നടുന്ന ദൃശ്യങ്ങള പങ്കുവെച്ചതിന് ഒപ്പംതെന്നിന്ത്യന്‍ നായിക സാമന്തയെയും നടന്‍ റാണദഗ്ഗുബാട്ടിയെയും സായി പല്ലവിചലഞ്ച് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക