Image

ക്രിസ്തീയ സംഗീത വിരുന്നിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കിക്കോഫ് ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.

മാത്യു പത്തായത്തില്‍ Published on 12 October, 2019
ക്രിസ്തീയ സംഗീത വിരുന്നിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കിക്കോഫ് ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.
ഡാളസ്: നവംബര്‍ 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ റിച്ചാര്‍ഡ്‌സണിലുള്ള ഐസ്മാന്‍ സെന്ററില്‍ (2351 Performance Dr , Richardson,Tx 75082) വെച്ച് നടത്തപ്പെടുന്ന ക്രിസ്തിയ സംഗീത വിരുന്നിന്റെ സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് എന്നിവയുടെ കിക്കോഫ് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

കൈവിരലിന്റെ മാന്ത്രിക സ്പര്‍ശം കൊണ്ട് കേള്‍വിക്കാരെ സംഗീതത്തിന്റെ സ്വര്‍ഗ്ഗിയതലത്തില്‍ എത്തിക്കുന്ന സ്റ്റീഫന്‍ ദേവസിയും, ഐഡിയ സ്റ്റാര്‍സിംഗറിലൂടെ ഗാനാലാപന രംഗത്ത് എത്തിയ അഞ്ജു ജോസഫും കൂട്ടരും ചേര്‍ന്ന് ഒരുക്കുന്ന ക്രിസ്തിയ സംഗീത വിരുന്ന് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്റ്റിവിറ്റി കമ്മറ്റിയുടെ   (SWRAC) നേതൃത്വത്തില്‍ ആണ് ഡാളസില്‍ നടത്തപ്പെടുന്നത്.

മോഡേണ്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയും, സ്റ്റാര്‍ പീഡിയാട്രിക് ഗ്രൂപ്പും ചേര്‍ന്നാണ് പരിപാടിയുടെ ഇവന്റ് സ്‌പോണ്‍സര്‍, ജോണ്‍ സണ്ണി ആന്റ് ഫാമിലിയാണ് മെഗാ സ്‌പോണ്‍സര്‍. ഡാളസിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി ആയ മൗണ്ട് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് ആണ് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍.

റവ.ഡോ.എബ്രഹാം മാത്യു, റവ.പി.തോമസ് മാത്യു, സജു കോര, എബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ റവ.മാത്യു ജോസഫ്, റവ.മാത്യൂസ് മാത്യു, റവ.ബ്ലെസിന്‍ കെ.മോന്‍, റവ.സോനു വര്‍ഗീസ്, പി.ടി മാത്യു, ജോണ്‍സന്‍ ചാക്കോ, ബിജു വര്‍ഗീസ്, റോബി ജെയിംസ്, സുനില്‍ വര്‍ഗീസ്, ബിജി ജോബി, ജോണ്‍ തോമസ്, റോബി ചേലഗിരി, രാജു വര്‍ഗീസ്, കെ.എസ് മാത്യു, സണ്ണി ജോണ്‍, ആശിഷ് മാത്യു, സുനില്‍ സഖറിയ, ഫിലിപ്പ് മാത്യു, മാത്യു പി.എബ്രഹാം, ഷിബു മത്തായി വര്‍ഗീസ്, ജേക്കബ് സൈമണ്‍, ഷേര്‍ളി എബ്രഹാം,ജോബി വര്‍ഗീസ്, ആശ തോമസ്, ആശിഷ് ഉമ്മന്‍, ജോജി കോശി എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.

അനേക സഭാവിശ്വാസികള്‍ പങ്കെടുത്ത കിക്കോഫ് ചടങ്ങില്‍ ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള , ട്രഷറാര്‍ ഫിലിപ്പ് തോമസ് സിപിഎ എന്നിവരും സംബന്ധിച്ചു. ഡാളസിലെ എല്ലാ മാര്‍ത്തോമ്മ ഇടവകളിലും പ്രോഗ്രാമിന്റെ ടിക്കറ്റ് ലഭിക്കുന്നതാണന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജി രാമപുരം (കണ്‍വീനര്‍)                 972 261 4221

ക്രിസ്തീയ സംഗീത വിരുന്നിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കിക്കോഫ് ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.ക്രിസ്തീയ സംഗീത വിരുന്നിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കിക്കോഫ് ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക