Image

മെല്‍ബണില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭ പ്രഥമ നാഷണല്‍ കണ്‍വന്‍ഷന്‍ 19, 20 തീയതികളില്‍

Published on 11 October, 2019
മെല്‍ബണില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭ പ്രഥമ നാഷണല്‍ കണ്‍വന്‍ഷന്‍ 19, 20 തീയതികളില്‍
മെല്‍ബണ്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഓസ്‌ട്രേലിയയിലുള്ള വിവിധ കൂട്ടായ്മകളുടെ സംഗമം ഒക്ടോബര്‍ 19 , 20 (ശനി ,ഞായര്‍ ) തീയതികളില്‍ മെല്‍ബണില്‍ നടക്കും. എല്‍സ്‌റ്റേര്‍വിക്ക് സെന്റ് ജോസഫസ് കത്തോലിക്കാ ദേവാലയത്തിലാണ് ചടങ്ങുകള്‍.

മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ കഌമിസ് കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓഷ്യാനിയ റീജണ്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ യൂഹാനോന്‍ മാര്‍ തീയോഡോഷ്യസ് മെത്രാപ്പോലീത്ത ചടങ്ങില്‍ സന്നിഹിതനായിരിക്കും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഓസ്‌ട്രേലിയയില്‍ ഉള്ള മലങ്കര കത്തോലിക്കാ സഭ അംഗങ്ങളുടെ പ്രത്യേക സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ഫാ. സ്റ്റീഫന്‍ കുളത്തുംകരോട്ട് ( ഓഷ്യാനിയ കോഓര്‍ഡിനേറ്റര്‍): 0427 661 067, ഫാ. പ്രേംകുമാര്‍: 0411 263 390, ടോബിന്‍ തങ്ങളത്തില്‍ 0405 544 506, നിബു വര്‍ഗീസ്: 0451 826 724
എബ്രഹാം യോഹന്നാന്‍ 0432 046 342.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക