Image

പുതിയ ഗെറ്റപ്പില്‍ ദുല്‍ഖര്‍; ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

Published on 11 October, 2019
പുതിയ ഗെറ്റപ്പില്‍ ദുല്‍ഖര്‍; ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡ് ചിത്രം സോയാ ഫാക്റ്ററിനു ശേഷം മലയാളത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍റെ ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.


ദുല്‍ഖര്‍ തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഹെയര്‍ സ്റ്റൈല്‍ മാറ്റിയുള്ള ദുല്‍ഖറിന്‍റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രീകരണത്തിന്‍റെ ആദ്യ ദിനം എടുത്ത ചിത്രമാണെന്നും ആകാംക്ഷയിലാണെന്നും താരം കുറിച്ചിട്ടുണ്ട്. ചെന്നൈയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക