Image

മുത്തൂറ്റ് ഫിനാന്‍സിലെ സമരം ഒത്തുതീര്‍പ്പായി; ശമ്പളവര്‍ധനവ് നല്‍കാന്‍ ധാരണ

Published on 10 October, 2019
മുത്തൂറ്റ് ഫിനാന്‍സിലെ സമരം ഒത്തുതീര്‍പ്പായി; ശമ്പളവര്‍ധനവ് നല്‍കാന്‍ ധാരണ

കോഴിക്കോട്: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. വേതന വര്‍ദ്ധന എന്ന ആവശ്യം മാനേജ്‌മെന്റ് തത്വത്തില്‍ അംഗീകരിച്ചു. മാനേജ്‌മെന്റും തൊഴിലാളി യൂണിയനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച.

വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ബ്രാഞ്ചുകളും തുറന്ന് പ്രവര്‍ത്തിക്കും. സമരത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്ന 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും തീരുമാനിച്ചു. അഞ്ഞൂറ് രൂപ ഇടക്കാലാശ്വാസമായി നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായി മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഫേയ്‌സ്ബുക്കില്‍ വ്യക്തമാക്കി. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മാനേജ്‌മെന്റ് അംഗീകരിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക