Image

ആര്‍എംഐടി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ഥിക്ക് വിജയം

Published on 10 October, 2019
ആര്‍എംഐടി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ഥിക്ക് വിജയം

മെല്‍ബണ്‍: മെല്‍ബണിലെ പ്രശസ്തമായ ആര്‍എംഐടി യൂണിവേഴ്‌സിറ്റിയില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ഥിക്ക് വന്‍ വിജയം. വിവിധ യൂണിയന്‍ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എഡ്യൂക്കേഷന്‍ ഓഫീസറായാണ് മലയാളിയായ അക്ഷയ് ജോസ് തെരഞ്ഞെടുക്കപ്പെട്ടത്.

1023 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അക്ഷയ് തെരഞ്ഞെടുക്കപ്പെട്ടത്. അക്ഷയ് ജോസിന് 2450 വോട്ടും എതിര്‍ സ്ഥാനാര്‍ഥിക്ക് 1427 വോട്ടുമാണ് ലഭിച്ചത്.

ആര്‍എംഐടി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹി ആയാണ് അക്ഷയ് ജോസ് മല്‍സരിച്ചത് . യൂണിയനില്‍ ജനറല്‍ സെക്രട്ടറി, എഡ്യൂക്കേഷന്‍ ഓഫീസര്‍, വെല്‍ഫയര്‍ ഓഫീസര്‍, അസിസ്റ്റന്റ് ഓഫീസര്‍, സസ് റ്റെയിനബിള്‍ ഓഫീസര്‍ , ക്ലബ് ഓഫീസര്‍ തുടങ്ങി വിവിധ വകുപ്പുകളിലാണ് മല്‍സരം നടന്നത്.

അക്ഷയ് ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്കിന്റെ ഹോണേര്‍സ് ചെയ്യുന്നു. മലയാളികള്‍ അടക്കം ഇന്ത്യക്കാരുടെ പൂര്‍ണ പിന്തുണ തനിക്ക് ലഭിച്ചിരുന്നതായി അക്ഷയ് ജോസ് പറഞ്ഞു. കേസി മലയാളി യൂത്ത് വിംഗ് ഭാരവാഹി കൂടിയായ അക്ഷയ് ഒരു മികച്ച സംഘാടകന്‍ കൂടിയാണ്.

കോട്ടയം മാന്നാര്‍ പൂഴിക്കല്‍ പടിഞാറേമൂര്‍ക്കോട്ടില്‍ ജോസ് ജോസഫ് രന്‍ജി ജോസ് ദമ്പതികളുടെ മകനാണ് അക്ഷയ്.

റിപ്പോര്‍ട്ട് : ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക